തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിന് കേരളത്തിൽ റെയിൽവേയുടെ 1472 െഎസൊേലഷൻ കി ടക്ക തയാർ. തിരുവനന്തപുരം ഡിവിഷനിൽ 60 ബോഗികളിലായി 960ഉം പാലക്കാട് ഡിവിഷനിൽ 32 കോച് ചുകളിലായി 512ഉം കിടക്കയാണ് തയാറായത്. ദക്ഷിണ റെയിൽവേയിൽ ആദ്യമായി െഎസൊലേഷൻ കോച ്ചുകൾ പൂർത്തിയാക്കിയത് തിരുവനന്തപുരം ഡിവിഷനാണ്.
ഇവ അതതു സംസ്ഥാനങ്ങൾക്ക് വിട്ടു നൽകുകയോ തീവ്ര വ്യാപനം നടന്ന മറ്റു മേഖലകളിലേക്ക് കൊണ്ട് പോവുകയോ ചെയ്യും. റെയിൽവേ ബോർഡിെൻറതാവും അന്തിമ തീരുമാനം. സ്ലീപ്പർ കോച്ചുകളാണ് സജ്ജമാക്കിയത്. ഒരു കോച്ചിൽ ഒമ്പത് കാബിനാണ് ഉണ്ടാവുക. ഒന്ന് ഡോക്ടർമാരടക്കം ആേരാഗ്യപ്രവർത്തകർക്കുള്ള മെഡിക്കൽ റൂം. ശേഷിക്കുന്ന കാബിനിൽ രണ്ടു രോഗികളെ വീതം പാർപ്പിക്കാം.
എല്ലാ ജനാലയും കൊതുക് വല കൊണ്ട് മറച്ചു. പ്രവേശന കവാടങ്ങളിൽ കർട്ടണുകളും. എല്ലാ കോച്ചിലും രണ്ട് ഒാക്സിജൻ സിലിണ്ടറുകളും അഗ്നി ശമന ഉപകരണങ്ങളുമുണ്ട്. ഒാരോ കോച്ചിലെയും നാലു ശുചിമുറികളിൽ രണ്ടെണ്ണം ഷവർ അടക്കം കുളിമുറിയാക്കി. തിരുവനനന്തപുരം ഡിവിഷനിൽ നാഗർകോവിൽ, എറണാകുളം, കൊച്ചുവേളി, തമ്പാനൂർ എന്നിവിടങ്ങളിലാണ് വാർഡ്. പാലക്കാട് ഷൊർണൂർ, മംഗളൂരു എന്നിവിടങ്ങളിലും. പൂര്‍ണമായും അടച്ച നിലയിലായതിനാലും ശീതീകരണസംവിധാനം ഉപയോഗിക്കാന്‍ കഴിയാത്തതിനാലും ചൂടാണ് പ്രധാനപ്രശ്നം. സ്റ്റേഷനുകളിൽ നിർത്തിയിട്ടാവും പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.