മയക്കുമരുന്ന്​ കേസ്​: ബിനീഷ്​ കോടിയേരിയെ ബം​ഗ​ളൂ​രു​ ഇ.ഡി ചോദ്യം ചെയ്യും

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ ബി​നീ​ഷ്​ കോ​ടി​യേ​രി​യെ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) ചോ​ദ്യം ചെ​യ്യും. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11ന്​ ​ബം​ഗ​ളൂ​രു ശാ​ന്തി​ന​ഗ​റി​ലെ ഒാ​ഫി​സി​ലെ​ത്താ​നാ​ണ്​ നി​ർ​ദേ​ശം.

നാ​ർ​ക്കോ​ട്ടി​ക്​​സ്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ.​സി.​ബി) ര​ജി​സ്​​റ്റ​ർ ചെ​യ്​​ത മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ കൊ​ച്ചി വെ​ണ്ണ​ല സ്വ​ദേ​ശി അ​നൂ​പ്​ മു​ഹ​മ്മ​ദി​െൻറ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ബി​നീ​ഷ്​ കോ​ടി​യേ​രി​യെ ഇ.​ഡി ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത്.

അ​നൂ​പ്​ മു​ഹ​മ്മ​ദും തൃ​ശൂ​ർ തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി റി​ജേ​ഷ്​ ര​വീ​ന്ദ്ര​നും ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി അ​നി​ഘ​യും ഉ​ൾ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ലും ക​ന്ന​ട സി​നി​മ മേ​ഖ​ല​യി​ലെ മ​യ​ക്കു​മ​രു​ന്ന്​ റാ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച്​ (സി.​സി.​ബി) ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ കേ​സി​ലും ഹ​വാ​ല ഇ​ട​പാ​ട്​ സം​ബ​ന്ധി​ച്ച്​ ഇ.​ഡി സ​മാ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

2015ൽ ​ ​ബം​ഗ​ളൂ​രു ക​മ്മ​ന​ഹ​ള്ളി​യി​ൽ 'ഹ​യാ​ത്ത്​' എ​ന്ന പേ​രി​ൽ ഹോ​ട്ട​ൽ ആ​രം​ഭി​ച്ച​തി​ന്​ ത​നി​ക്ക്​ ബി​നീ​ഷി​െൻറ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ച്ച​താ​യാ​ണ്​ അ​നൂ​പ്​ മു​ഹ​മ്മ​ദ്​ എ​ൻ.​സി.​ബി​ക്ക്​ ന​ൽ​കി​യ​ മൊ​ഴി. 2018ൽ ​ഇൗ ഹോ​ട്ട​ൽ വി​റ്റു.

2020 ഫെ​ബ്രു​വ​രി​യി​ൽ ര​ണ്ട്​ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഹെ​ന്നൂ​ർ ക​ല്യാ​ൺ​ന​ഗ​റി​​ൽ 'റോ​യ​ൽ സ്യൂ​ട്ട്​​സ്​' എ​ന്ന പേ​രി​ൽ ഹോ​ട്ട​ലും അ​പ്പാ​ർ​ട്​​​മെൻറും ആ​രം​ഭി​ച്ച​താ​യും മൊ​ഴി​യി​ൽ പ​റ​യു​ന്നു. സു​ഹൃ​ത്ത്​ എ​ന്ന നി​ല​യി​ൽ അ​നൂ​പി​ന്​ പ​ണം ക​ടം ന​ൽ​കു​ക മാ​ത്ര​മാ​ണ്​ താ​ൻ ചെ​യ്​​ത​തെ​ന്നാ​ണ്​ ബി​നീ​ഷി​െൻറ വി​ശ​ദീ​ക​ര​ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.