മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ബംഗളൂരു ഇ.ഡി ചോദ്യം ചെയ്യും
text_fieldsബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. ചൊവ്വാഴ്ച രാവിലെ 11ന് ബംഗളൂരു ശാന്തിനഗറിലെ ഒാഫിസിലെത്താനാണ് നിർദേശം.
നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
അനൂപ് മുഹമ്മദും തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ബംഗളൂരു സ്വദേശിനി അനിഘയും ഉൾപ്പെട്ട മയക്കുമരുന്ന് കേസിലും കന്നട സിനിമ മേഖലയിലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) രജിസ്റ്റർ ചെയ്ത കേസിലും ഹവാല ഇടപാട് സംബന്ധിച്ച് ഇ.ഡി സമാന്തര അന്വേഷണം ആരംഭിച്ചിരുന്നു.
2015ൽ ബംഗളൂരു കമ്മനഹള്ളിയിൽ 'ഹയാത്ത്' എന്ന പേരിൽ ഹോട്ടൽ ആരംഭിച്ചതിന് തനിക്ക് ബിനീഷിെൻറ സാമ്പത്തിക സഹായം ലഭിച്ചതായാണ് അനൂപ് മുഹമ്മദ് എൻ.സി.ബിക്ക് നൽകിയ മൊഴി. 2018ൽ ഇൗ ഹോട്ടൽ വിറ്റു.
2020 ഫെബ്രുവരിയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഹെന്നൂർ കല്യാൺനഗറിൽ 'റോയൽ സ്യൂട്ട്സ്' എന്ന പേരിൽ ഹോട്ടലും അപ്പാർട്മെൻറും ആരംഭിച്ചതായും മൊഴിയിൽ പറയുന്നു. സുഹൃത്ത് എന്ന നിലയിൽ അനൂപിന് പണം കടം നൽകുക മാത്രമാണ് താൻ ചെയ്തതെന്നാണ് ബിനീഷിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.