ബെവ്​ക്യൂ ആപ്​ നിർത്തലാക്കി; ഇനി ടോക്കണില്ലാതെ മദ്യം വാങ്ങാം

തിരുവനന്തപുരം: മദ്യം വാങ്ങുന്നതിനായി ബിവറേജസ്​ കോർപ്പറേഷൻ ഏർപ്പെടുത്തിയ ടോക്കൺ സ​​മ്പ്രദായം നിർത്തലാക്കി. ഇതിന്‍റെ ഭാഗമായി ബെവ്ക്യു ആപിന്‍റെ സേവനം നിർത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

നേരത്തെ സംസ്ഥാനത്ത്​ ബാറുകൾ തുറന്നിരുന്നു. ഇതേ തുടർന്ന്​ ബെവ്​ ക്യൂ ആപും ഒഴിവാക്കണമെന്ന്​ ആവശ്യമുയർന്നിരുന്നു. കോവിഡിന്‍റെ പശ്​ചാത്തലത്തിൽ 2020 മെയ്​ 28നായിരുന്നു ബെവ്​ ക്യൂ ആപ്​ നിലവിൽ വന്നത്​.

ആപിന്‍റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട്​ നിരവധി വിവാദങ്ങൾ ഉയർന്നുവെങ്കിലും സർക്കാർ ബെവ്​ ക്യൂവുമായി മുന്നോട്ട്​ പോവുകയായിരുന്നു. തുടർന്ന്​ ആപിലൂടെ ബാറുകൾക്കാണ്​ കൂടുതൽ ടോക്കണുകൾ നൽകുന്നതെന്ന്​ ബിവറേജസ്​ കോർപ്പറേഷൻ ആരോപണം ഉന്നയിച്ചു. എന്നാൽ, ആപ്​ പിൻവലിക്കാൻ അന്നും സർക്കാർ തയാറായില്ല.

Tags:    
News Summary - BevQ app discontinued; You can now buy alcohol without a token

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.