ഭാരത് ജോഡോ യാത്രക്ക് ഇന്ന് കന്യാകുമാരിയിൽ തുടക്കം

തിരുവനന്തപുരം: കന്യാകുമാരിമുതൽ കശ്മീർവരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ബുധനാഴ്ച വൈകുന്നേരം അഞ്ചിന് കന്യാകുമാരിയിൽനിന്ന് ആരംഭിക്കും. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്താണ് രാഹുൽ ഗാന്ധി യാത്ര തുടങ്ങുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതിയിലെ മുഴുവൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും. മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും കന്യാകുമാരിയിലെത്തും. 118 സ്ഥിരം അംഗങ്ങളാണ് രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിലുടനീളം പങ്കെടുക്കുക. ഓരോ സംസ്ഥാനത്തെയും സ്ഥിരം പദയാത്രികരും അതത് സംസ്ഥാനങ്ങളിൽ അണിചേരും.

ഇന്ന് രാവിലെ ഏഴിന് രാജീവ് ഗാന്ധി വീരമൃത്യുവരിച്ച ശ്രീപെരുമ്പത്തൂരിലെത്തി രാഹുൽ ഗാന്ധി പ്രാർഥന നടത്തും. ഉച്ചക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയശേഷം ഒരുമണിയോടെ ഹെലികോപ്ടറിൽ കന്യാകുമാരിയിലേക്ക് തിരിക്കും. വൈകുന്നേരം മൂന്നിന് തിരുവള്ളൂർ സ്മാരകം, തുടർന്ന് വിവേകാനന്ദ സ്മാരകം, കാമരാജ് സ്മാരകം എന്നിവയും സന്ദർശിക്കും. തുടർന്ന് ഗാന്ധി മണ്ഡപത്തിലെത്തി പ്രാർഥന യോഗത്തിൽ പങ്കുചേരും. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവർണ പതാക ഗാന്ധിമണ്ഡപത്തിൽനിന്ന് സ്വീകരിക്കും.

കഴിഞ്ഞ എട്ടുവർഷത്തിനിടെ രാജ്യം എല്ലാ മേഖലയിലും വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസ് ഏറ്റവും വലിയ രാഷ്ട്രീയദൗത്യം ഏറ്റെടുത്ത് പദയാത്ര നടത്തുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ആറുമാസം കൊണ്ട് 3500ലേറെ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് രാഹുൽ ഗാന്ധി ജനങ്ങളുമായി സംവദിക്കും. കേന്ദ്ര സർക്കാറിന്റെ വികലമായ സാമ്പത്തിക നയം രാജ്യത്തെ തകർത്തു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിലക്കയറ്റത്തിൽ ജനങ്ങളാകെ ദുരിതം പേറുകയാണ്. രാജ്യവ്യാപകമായി ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ മോദി സർക്കാർ ഭിന്നിപ്പിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ ഇ.ഡി, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു. ബി.ജെ.പി സർക്കാറിന്റെ നടപടികൾക്കെതിരെ ജനവികാരം രൂപവത്കരിക്കുകയെന്നതാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. യാത്ര കോൺഗ്രസിന്റെ മാത്രം പരിപാടിയല്ല. കേന്ദ്രത്തിനെതിരെ യോജിക്കാവുന്ന എല്ലാവർക്കും അണിചേരാമെന്നും വേണുഗോപാൽ പറഞ്ഞു.

ഭാരത് ജോഡോ യാ​ത്ര കോൺഗ്രസിനെയും ഒന്നിപ്പിക്കുമെന്ന് തരൂർ

കോ​ഴി​ക്കോ​ട്: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര രാ​ജ്യ​ത്തെ മാ​ത്ര​മ​ല്ല, കോ​ൺ​​ഗ്ര​സി​നെ​യും ഒ​ന്നി​പ്പി​ക്കു​മെ​ന്ന് ശ​ശി ത​രൂ​ർ എം.​പി. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് മാ​​ത്ര​മേ ക​ഴി​യൂ​വെ​ന്നും ഇ​ക്കാ​ര്യം ജ​ന​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യാ​ൽ പാ​ർ​ട്ടി​യു​ടെ തി​രി​ച്ചു​വ​ര​വി​ന്റെ തു​ട​ക്ക​മാ​കു​മെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ് കോ​ൺ​ഗ്ര​സി​​ന്റെ പോ​രാ​ട്ടം. ഗു​ലാം​ന​ബി ആ​സാ​ദി​ന്റെ വാ​ക്കു​ക​​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ല -അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത് പാ​ർ​ട്ടി​ക്ക് ഗു​ണ​ക​ര​മാ​ണ്. താൻ മ​ത്സ​രി​ക്കു​മോ ഇ​ല്ല​യോ എ​ന്നു പ​റ​യാ​റാ​യി​ട്ടി​​ല്ലെ​ന്ന് ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Bharat Jodo Yatra begins today in Kanyakumari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.