തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് കെ.പി.സി.സി കലാസാംസ്കാരിക വിഭാഗം സംസ്കാരസഹിതി തിരുവനന്തപുരം ഡി.സി.സിയ്ക്കു വേണ്ടി അണിയിച്ചൊരുക്കിയ 'വിമോചനത്തിന്റെ കാഹളം'
എന്ന തെരുവ് നാടകം ജോഡോ യാത്രയുടെ സംസ്ഥാന കോ-ഓർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എം.പി തിരുവനന്തപുരത്ത് പാളയം കണ്ണീമറ മാർക്കറ്റിന് മുന്നിൽ ജോഡോ യാത്രയുടെ അടയാള രേഖ നാടകത്തിലെ അഭിനേതാക്കൾക്കു കൈമാറി ഉദ്ഘാടനം ചെയ്തു .
ഡി.സി.സി. പ്രസിഡൻറ് പാലോട് രവി, സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.പ്രതാപൻ, മുൻമന്ത്രി വിഎസ് ശിവകുമാർ , എം.വിൻസെൻറ് എം.എൽ.എ, സി.ആർ.പ്രാണകുമാർ ,രാജേഷ് മണ്ണാമൂല, അയിരശശി, സാഹിതി ചന്ദ്രഭാനു, ആർ ഹരികുമാർ അഡ്വ.ജി.സുബോധൻ, ആര്യനാട് സത്യൻ, നാടക സംവിധായകൻ എബി മണ്ണന്തല എന്നിവർ പങ്കെടുത്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നാടകം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.