തിരുവനന്തപുരം: ജില്ല പൊലീസ് മേധാവി തലത്തിൽ വ്യാപക ഇളക്കിപ്രതിഷ്ഠയുമായി ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് വൻ മാറ്റം. മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിനെ ഐ.പി.എസ് സീനിയർ ടൈം സ്കെയിലിൽ സ്പെഷൽ ഓപറേഷൻ ഗ്രൂപ് പൊലീസ് സൂപ്രണ്ടായി എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് മാറ്റിനിയമിച്ചു.
വി.ഐ.പി സെക്യൂരിറ്റി ഡി.സി.പി ജി. ജയദേവ് എസ്.എ.പി കമാൻഡന്റിന്റെ പൂർണ അധിക ചുമതല. കൊല്ലം സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ്-തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ കിരൺ നാരായൺ- തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി. അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (പോളിസി) നവനീത് ശർമൻ- തൃശ്ശൂർ റൂറൽ ജില്ല പൊലീസ് മേധാവി. ഇടുക്കി ജില്ല പൊലീസ് മേധാവി കുര്യാക്കോസ് -പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ. കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർ എസ്. ശശിധരൻ- മലപ്പുറം ജില്ല പൊലീസ് മേധാവി. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി എം.എൽ. സുനിൽ -തിരുവനന്തപുരം റേഞ്ച് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട്. കാസർകോട് ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന- എറണാകുളം റൂറൽ പൊലീസ് മേധാവി. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡി. ശിൽപ- കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി.
തിരുവനന്തപുരം റേഞ്ച് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് പി. ബിജോയ്- കാസർകോട് ജില്ല പൊലീസ് മേധാവി. ക്രൈംബ്രാഞ്ച് എറണാകുളം പൊലീസ് സൂപ്രണ്ട് കെ.എം. സാബു മാത്യു- കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി. എറണാകുളം വിജിലൻസ് ആന്‍ഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷൽ സെൽ പൊലീസ് സൂപ്രണ്ട് കെ.എസ്. സുദർശനനൻ- കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർ. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെ- ഐ.ആർ.ബി കമാൻഡന്റ്. എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ- കൊല്ലം സിറ്റി പൊലീസ് കമീഷണർ. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമീഷണർ കെ.ഇ. ബജു-റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് ബറ്റാലിയൻ കമാൻഡന്റ്. കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡന്റ് ടി.കെ. വിഷ്ണു പ്രദീപ്- ഇടുക്കി ജില്ല പൊലീസ് മേധാവി. റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് ബറ്റാലിയൻ കമാൻഡന്റ് അനൂജ് പലിവാൾ- കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമീഷണർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.