താൻ നേരിടുന്നത് മനുഷ്യാവകാശ ലംഘനം -ബിജു രാധാകൃഷ്ണൻ

കൊച്ചി: കഴിഞ്ഞ ആറു വർഷമായി താൻ മനുഷ്യാവകാശ ലംഘനം നേരിടുന്നതായി സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ. നിരപരാധിത്വ ം തെളിയിക്കാനാണ് ഹൈകോടതിയിൽ സ്വയം വാദിക്കുന്നതെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.

എനിക്ക് പറയാനുള്ള കാര്യങ്ങൾ ഹൈകോടതിയെ നേരിട്ട് ധരിപ്പിക്കണം. അതിനായാണ് ആത്മഹത്യ ചെയ്യാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. കോടതിയിൽ സ്വയം വാദിച്ച ശേഷം ആവശ്യമെങ്കിൽ അഭിഭാഷകനെ ചുമതലപ്പെടുത്തും. കുഞ്ഞുകളുടെ മുമ്പിലെങ്കിലും തന്‍റെ നിരപരാധിത്വം തെളിയിക്കണമെന്നും ബിജു രാധാകൃഷ്ണൻ വ്യക്തമാക്കി.

ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ബിജു രാധാകൃഷ്ണന്‍ സമർപ്പിച്ച അപ്പീൽ ഹരജിയിൽ ഹൈകോടതിയിൽ അന്തിമ വാദം നടക്കവെയാണ് ബിജു സ്വയം വാദിക്കാൻ തീരുമാനിച്ചത്. ആലുവ സബ്ജയിലിൽ നിന്നാണ് ബിജുവിനെ ഹൈകോടതിയിൽ എത്തിച്ചത്.

Tags:    
News Summary - Biju Radhakrishnan Solar Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.