പാലക്കാട്: നഗരത്തിൽനിന്ന് സാധനങ്ങൾ വാങ്ങി തിരിച്ചുപോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തി ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. പാലക്കാട് സ്വദേശി അൻസാർ (25), പാലക്കാട് സ്വദേശി ഹഫിൻ (25) എന്നിവരാണ് പിടിയിലായത്. ജനുവരി 31ന് രാത്രി 9.30നാണ് സംഭവം.
പാലക്കാട് മാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങി ബൈക്കിൽ മടങ്ങുകയായിരുന്ന പല്ലശ്ശന സ്വദേശി റിജുവിനെ തോട്ടിങ്ങൽവെച്ച് ബൈക്കിലെത്തിയ പ്രതികൾ ഇടിച്ചുവീഴ്ത്തുകയും നാല് പവൻ സ്വർണമാലയും മൊബൈൽ ഫോണും കവരുകയുമായിരുന്നു. തുടർന്ന് രക്ഷപ്പെട്ട പ്രതികളെ പൊലീസ് മണിക്കൂറുകൾക്കകം കണ്ടെത്തി.
പാലക്കാട് ടൗൺ സൗത്ത് പൊലീസ് ഇൻസ്പെക്ടർ അബ്ദുൽ മുനീർ, സബ് ഇൻസ് പെക്ടർ ആർ. രഞ്ജിത്ത്, പ്രബേഷനറി എസ്.െഎ ഷുഹൈബ്, ജി.എസ്.െഎ ഉദയകുമാർ, സി.പി.ഒമാരായ എച്ച്. ഷാജഹാൻ, വിനോദ്, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.