കാറിന്‍റെ ഡോർ തുറന്നു, തട്ടിവീണ ബൈക്ക്​ യാത്രികന്​ ദാരുണാന്ത്യം

കൊട്ടാരക്കര: നിർത്തിയിട്ടിരുന്ന കാറിന്‍റെ ഡോർ തുറക്കുന്നതിനിടെ തട്ടി വീണ് പരിക്കേറ്റ ബൈക്ക്​ യാത്രികൻ മരിച്ചു. പരിക്കേറ്റ്​ ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ മൈലം കണ്ണാട്ട് വീട്ടിൽ ബാലകൃഷ്ണ പിള്ളയുടെ മകൻ പ്രകാശ് (47) ആണ് മരിച്ചത്.

ഡിസംബർ മൂന്നിന്​ മൈലം ജങ്​ഷനിലായിരുന്നു അപകടം. ജങ്​ഷന്​ സമീപം നിർത്തിയിട്ട കാറിന്‍റെ ഡോർ പൊടുന്നനെ തുറന്നപ്പോൾ, പ്രകാശ് സഞ്ചരിച്ച ബൈക്ക് ഡോറിലിടിച്ചു മറിയുകയായിരുന്നു. തലയ്ക്കു ഗുരുതര പരിക്കേറ്റ പ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇവിടെവെച്ചാണ്​ മരണപ്പെട്ടത്​.

മാതാവ് തുളസിയമ്മ. ഭാര്യ: പരേതയായ ശ്രീജ. മക്കൾ: പൂജ, കാശി. 

Read Also: ഇങ്ങിനെ ഡോർ തുറന്നാൽ മറ്റൊരു വാഹനത്തിൽ ഡോർ തട്ടുന്നത്​ പരമാവധി ഒഴിവാക്കാം

Tags:    
News Summary - Biker dies after hitting open door of car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.