ബംഗളൂരു: മയക്കുമരുന്ന് കടത്ത് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി നീട്ടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതുപ്രകാരം നാലുദിസത്തേക്കാണ് ബംഗളൂരു സിറ്റി സിവിൽ കോടതി കസ്റ്റഡി നീട്ടിയത്.
ബിനീഷിൻെറ വസതിയിൽനിന്ന് അനൂപ് മുഹമ്മദിൻെറ ഡെബിറ്റ് കാർഡ് കണ്ടെടുത്തതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. അന്വേഷണപുരോഗതി റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ബിനീഷ് അറസ്റ്റിലായത്. ഒമ്പത് ദിവസമായി ഇ.ഡി ബിനീഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനാലാണ് വൈകീട്ടോടെ കോടതിയിൽ ഹാജരാക്കിയത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും(എൻ.സി.ബി) ബിനീഷിനെ ചോദ്യം ചെയ്യും. ബിനീഷിൻെറ ബിനാമിയെന്ന് സംശയിക്കുന്ന ചലരെ കേരളത്തിൽ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.