ദുബൈ: കുമരകത്തും ഡൽഹിയിലും നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ തിരക്കഥക്ക് അനുസൃതമായി ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർന്നു. പണം നഷ്ടപ്പെട്ട യു.എ.ഇ പൗരന് നഷ്ടപരിഹാര തുക കൈമാറിയതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമനടപടികളും അവസാനിക്കുന്ന സ്ഥിതിയാണ്. യാത്രവിലക്കിനെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ ബിനോയിക്ക് ഇനി കേരളത്തിലേക്ക് മടങ്ങാം.
1.72 കോടി രൂപയുടെ ചെക്ക് കേസിലാണ് ബിനോയിക്ക് യു.എ.ഇ കോടതി യാത്രവിലക്ക് ഏർപ്പെടുത്തിയിരുന്നത്. പണം ലഭിക്കുകയാണെങ്കിൽ സിവിൽ കേസ് ഉൾപ്പെടെ എല്ലാ നടപടികളിൽ നിന്നും പിൻവാങ്ങാമെന്ന് ഹരജിക്കാരനായ യു.എ.ഇ പൗരൻ ഹസൻ ഇസ്മായിൽ അൽ മർസൂഖി വ്യക്തമാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പ്രമുഖ പ്രവാസി വ്യവസായിയുടെ ഇടപെടലിനെ തുടർന്നാണ് പ്രശ്നം പരിഹരിച്ചത്. കേരള രാഷ്ട്രീയത്തെ ഉലച്ച കേസ് ഒത്തുതീർപ്പാക്കുന്ന വിവരം ചർച്ച അവസാനിച്ചതിനു തൊട്ടുപിന്നാലെ തന്നെ ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ 13 കോടി രൂപ ലഭിക്കാനുെണ്ടന്നായിരുന്നു നേരത്തെ യു.എ.ഇ പൗരൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ കോടതിയിലെത്തിയ കേസിൽ തുക 1.72 കോടി രൂപ മാത്രമായി ചുരുങ്ങി. പ്രശ്നം ഒത്തുതീർപ്പാക്കാൻ എത്ര രൂപ നൽകേണ്ടി വന്നു എന്ന് വ്യക്തമല്ല. എല്ലാ പ്രശ്നവും അവസാനിച്ചതായി ഹരജിക്കാരനായ മർസൂഖി പറഞ്ഞു.
അതിനിടെ പണം ആരാണ് നൽകിയതെന്നതിനെ ചൊല്ലി അഭ്യൂഹങ്ങൾ പരന്നുതുടങ്ങി. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനെ ജയിൽ ശിക്ഷയിൽനിന്ന് രക്ഷിക്കാനുള്ള തുക നൽകാൻ പ്രവാസി വ്യവസായികൾ മത്സരിക്കുന്ന അവസ്ഥ പോലുമുണ്ടായി. പ്രമുഖ പ്രവാസി വ്യവസായി ഗൾഫിൽനിന്ന് കേരളത്തിലും ഡൽഹിയിലും നേരിട്ട് എത്തി ഒത്തുതീർപ്പ് ചർച്ചക്ക് മധ്യസ്ഥം വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.