കേരള സ്​റ്റോറി ‘പ്രദർശിപ്പിക്കാനൊരുങ്ങുന്ന ബിഷപ്പുമാർ വിചാരധാര വായിക്കണം -ബിനോയ്​ വിശ്വം

തിരുവനന്തപുരം: ക്രിസ്ത്യൻ പെൺകുട്ടികൾക്ക്​ സദാചാരബോധമുണ്ടാക്കുന്നതിനുള്ള ഒറ്റമൂലിയായി കേരള സ്​റ്റോറി പ്രദ​ർശിപ്പിക്കാൻ ത​ത്രപ്പെടുന്ന ബിഷപ്പുമാർ ദയവായി വിചാരധാര വായിക്കണമെന്ന്​ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്​ വിശ്വം. ചില ബിഷപ്പുമാർ നസ്രേത്തിൽ നിന്ന്​ നന്മ പ്രതീക്ഷിക്കുകയാണ്​. ‘ഇവർ ചെയ്യുന്നതെന്താ​ണെന്ന്​ ഇവർ അറിയുന്നില്ല. ഇവരോട്​ പൊറുക്കണോ വേണ്ടയോ എന്നത്​ കർത്താവ്​ തീരുമാനിക്കട്ടെ’ യെന്നും മീറ്റ്​ ദി പ്രസ്​ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

മുസ്​ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്​റ്റുകളെയും ആഭ്യന്തര ശത്രുക്കളായാണ്​ വിചാരധാര കണക്കാക്കുന്നത്​. വിചാരധാരയുടെ അവസാനത്തിലെ അഭിമുഖത്തിൽ ആർ.എസ്​.എസ്​ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിൽ ന്യൂനപക്ഷങ്ങ​ളുടെ നില എന്തായിരിക്കുമെന്നൊരു ചോദ്യമുണ്ട്​. രാഷ്ട്രത്തിന്‍റെ മതം അംഗീകരിച്ചാൽ അവർക്കിവിടെ പൗരന്മാരായി ജീവിക്കാമെന്നും അല്ലെങ്കിൽ വിദേശികളെപ്പോലെ വേണ​മെങ്കിൽ കഴിഞ്ഞുകൂടാമെന്നുമാണ്​ ഗോൾവാൾക്കറുടെ മറുപടി.

രാഷ്ട്രത്തിന്​ മതം എന്നൊന്ന്​ ഇന്ത്യക്കില്ല. അങ്ങനെയൊന്നുണ്ടായാൽ രാജ്യം തകരുമെന്നും ബിനോയ്​ പറഞ്ഞു. 

Tags:    
News Summary - binoy viswam against The Kerala Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.