തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ സജ്ജമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ രാഷ്ട്രീയ ശരികേട് ഉണ്ടെന്നാണ് ബിനോയ് വിശ്വത്തിെൻറ അഭിപ്രായം. ഇന്ത്യാ സഖ്യത്തിെൻറ നായകൻ ബി.ജെ.പിയുമായി നേർക്ക് നേർ മത്സരിക്കണമെന്ന് ബിനോയ് വിശ്വം പറയുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ഇന്ത്യാ സഖ്യത്തിന് ഗുണം ചെയ്യില്ല.
ഇന്ത്യാ മുന്നണിയുടെ നായകൻ മത്സരിക്കേണ്ടത് ബി.ജെ.പിയുമായി നേർക്കുനേർ ആണ്. രാഹുലിനോട് വലിയ ബഹുമാനമാണുളളയാളാണ് ഞാൻ. എന്നാൽ, അദ്ദേഹത്തിന് കിട്ടുന്ന ഉപദേശങ്ങൾ വിചിത്രമെന്നും ബിനോയ് വിശ്വം പറഞ്ഞു. മോദി അല്ല ആര് വന്ന് മത്സരിച്ചാലും തൃശൂരിൽ ഞങ്ങൾ ജയിച്ചിരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20ൽ 20 സീറ്റും ലക്ഷ്യമിട്ടാണ് ഇടതുമുന്നണി മത്സരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.