കരുളായി: നിലമ്പൂര്‍ വനമേഖലയിലെ പക്ഷി സർവേയിൽ അത്യപൂർവയിനത്തിൽപ്പെട്ട വയൽ നാ യ്ക്കൻ (ലെസർ അഡ്ജഡൻഡ്), പശ്ചിമഘട്ട മലനിരകളിൽ കാണപ്പെടുന്ന മലമുഴക്കി വേഴാമ്പൽ ( ഗ്രേറ്റ് ഹോൺബിൽ) തുടങ്ങിയവയടക്കം 192 ഇനം പക്ഷികളെ കണ്ടെത്തി.
കൂടാതെ ദേശാടനപക്ഷിയായ റോസി സ്റ്റർലിങ് പക്ഷികളുടെ സജീവ സാന്നിധ്യം കണ്ടെത്താനായതായും നിരീക്ഷകർ പറഞ്ഞു. ചെറു തേൻകിളി, മഞ്ഞ ചിന്നാരൻ തുടങ്ങിയവയെയും കണ്ടെത്തി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള 32 പേരടങ്ങുന്ന സംഘം ഏഴ് വിഭാഗങ്ങളായി കരുളായി, കാളികാവ് റേഞ്ചുകളിലെ പാണപ്പുഴ, സായിവിള, പൂളക്കപാറ, മൈലമ്പാറ, താന്നിപൊട്ടി, ടി.കെ കോളനി, ബാലങ്കുളം എന്നിവിടങ്ങളിൽ താമസിച്ച് സർവേ നടത്തിയത്. വനംവകുപ്പ് ജീവനക്കാരും കോളനിക്കാരും സഹായത്തിനെത്തി.
ന്യൂ അമരമ്പലം റിസർവില്‍ നിരവധി പക്ഷികളുടെ കൂട്ടമുണ്ടെന്നും തുടർന്ന് സമഗ്രപഠനം നടത്തുമെന്നും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി പ്രതിനിധി സത്യന് മേപ്പയൂര്‍ പറഞ്ഞു. നിലമ്പൂർ ഡി.എഫ്.ഒ കെ. സജികുമാറാണ് സർവേക്ക് മുൻകൈയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.