കൊച്ചി: മധ്യപ്രദേശിലെ സത്ന രൂപത മുന്‍ ബിഷപ് മാര്‍ എബ്രഹാം മറ്റം (98) അന്തരിച്ചു. സീറോ മല ബാര്‍ സഭയുടെ കീഴിലുള്ള സത്ന രൂപതയുടെ പ്രഥമ ബിഷപ്പായിരുന്നു എബ്രഹാം മറ്റം. വിൻസെ ന്ഷ്യന് സന്യാസ സഭാംഗമായിരുന്നു. 1968 മുതല്‍ സത്ന രൂപതയുടെ അപ്പോസ്തലിക് എക്സാ ര്‍ക്ക് ആയിരുന്നു. 1977 മുതല്‍ 1999 വരെ രൂപതയെ നയിച്ചു. 1999 ഡിസംബര്‍ 18നാണ് ഔദ്യോഗിക പദവികളില്‍നിന്ന് വിരമിച്ചത്.
അദ്ദേഹത്തിെൻറ പ്രവർത്തനഫലമായി സത്ന രൂപതയിൽ 32 വർഷത്തിനിടെ ഇരുപത്തിയാറോളം ഇടവകകളും മിഷൻ സ്റ്റേറ്റുകളും സ്ഥാപിച്ചു. കൂടാതെ, നിരവധി സ്കൂളുകളും ഡിസ്പെൻസറികളും സാമൂഹിക സേവന കേന്ദ്രങ്ങളും തുടങ്ങി.
പാലാ രൂപതയിലെ നരിയങ്ങാനത്ത് 1922 നവംബർ 21ന് ദേവസ്യ-അന്ന ദമ്പതികളുടെ മകനായാണ് എബ്രഹാം മറ്റത്തിെൻറ ജനനം. 1950 മാർച്ച് 15ന് വിൻെസൻഷ്യൻ സഭയിലെ വൈദികനായി. 1968ൽ അദ്ദേഹത്തെ പുതുതായി രൂപവത്കരിക്കപ്പെട്ട സത്ന എക്സാർക്കേറ്റിെൻറ എക്സാർക്കായി പോൾ ആറാമൻ മാർപാപ്പ നിയമിച്ചു. എറണാകുളം ഇടപ്പള്ളി ടോളിലെ വിൻസെൻഷ്യൻ ആശ്രമത്തിൽ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.