ഐ.എ.എസ് തലത്തിൽ അഴിച്ചുപണി; ബിശ്വനാഥ് സിൻഹ ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: ഡോ. വി. വേണുവിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലേ ഐ.എ.എസ് തലത്തിൽ വ്യാപക അഴിച്ചുപണി. ധനകാര്യ വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്ന ബിശ്വനാഥ് സിൻഹയെ ആഭ്യന്തര-വിജിലൻസ് അഡീഷനൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവിൽ ഡോ. വി. വേണു വഹിച്ചിരുന്ന ചുമതലയാണിത്.

എ.പി.എം. മുഹമ്മദ് ഹനീഷിന് മെഡിക്കൽ വിദ്യാഭ്യാസ അധികചുമതല നൽകി. ആരോഗ്യ സർവകലാശാലയുടെ ചുമതലയും വഹിക്കും. തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫിന് വനിത ശിശു വികസന വകുപ്പിന്‍റെ ചുമതല കൂടി നൽകി. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തുന്ന രബീന്ദ്രകുമാർ അഗർവാളിനെ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. അദ്ദേഹം ചുമതലയേൽക്കുന്നത് വരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ ധനകാര്യ സെക്രട്ടറിയുടെ ചുമതല വഹിക്കും. ഫിഷറീസ് സെക്രട്ടറി കെ.എസ്. ശ്രീനിവാസിന് തുറമുഖ വകുപ്പിന്‍റെ പൂർണ അധിക ചുമതല. ഐ.ടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കറിന് പരിസ്തഥിതി അധിക ചുമതല.

മരാമത്ത് സെക്രട്ടറി കെ. ബിജുവിന് ടൂറിസം അധിക ചുമതല കൂടി. ഡോ. എ. കൗശികനെ ലാൻഡ് റവന്യൂ കമീഷണറാക്കി. ഡിസാസ്റ്റർ മാനേജമെന്‍റ് കമീഷണർ, നാഷനൽ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പദ്ധതി പ്രോജക്ട് മാനേജർ, മൃഗസംരക്ഷണ ഡയറക്ടർ എന്നിവയുടെ അധിക ചുമതലയും. ശ്രീറാം സാമ്പവ റാവുവിന് ക്ഷീര വകുപ്പ് ഡയറക്ടറുടെ അധിക ചുമതല., റവന്യൂ അഡീഷനൽ സെക്രട്ടറി ബി. അബ്ദുൽ നാസറിന് ഹൗസിങ് കമീഷണർ, ഭവന ബോർഡ് സെക്രട്ടറി എന്നിവയുടെ അധിക ചുമതല. കെ. ഗോപാലകൃഷ്ണന് പിന്നാക്ക വിഭാഗ വകുപ്പ് ഡയറക്ടർ അധിക ചുമതല. പ്രേംകൃഷ്ണനെ കെ.എസ്.ടി.പി പ്രോജക്ടട് ഡയറക്ടറാക്കും. മലപ്പുറം ജില്ല വികസന കമീഷണർ രാജീവ് കുമാർ ചൗധരിയെ കായികം-യുവജനകാര്യ ഡയക്ടറാക്കി. സിവിൽ സർവിസ് അക്കാദമി ഡയറക്ടറുടെ അധിക ചുമതലയും നൽകി.

Tags:    
News Summary - Bishwanath Sinha Home Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.