വനിതാ സംവരണ വാര്‍ഡില്‍ മത്സരിക്കാൻ ബി.ജെ.പി പ്രവര്‍ത്തകന്‍; പത്രിക തള്ളി

കണ്ണൂർ: കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ വനിതാ സംവരണ വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക നല്‍കി ബി.ജെ.പി പ്രവര്‍ത്തകന്‍. അഴീക്കോട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ ചാല്‍ ബീച്ചില്‍ പി.വി. രാജീവനാണ് പത്രിക നല്‍കിയത്. എന്നാൽ, വെള്ളിയാഴ്ച നടന്ന സൂക്ഷ്മ പരിശോധനയില്‍ റിട്ടേണിങ് ഓഫിസറായ സ്വപ്ന മേലൂക്കടവൻ പത്രിക തള്ളി.

കണ്ണൂരിലെ തന്നെ നടുവിൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ പോത്തുകുണ്ടിൽ 21 വയസ് തികയാത്ത വനിതയെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്. സൂക്ഷ്മപരിശോധനയിൽ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളി. പിന്നാലെ ഡമ്മി സ്ഥാനാര്‍ഥിയെ ഒറിജിനല്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

നടുവിൽ പഞ്ചായത്തിലെ തന്നെ 13ാം വാർഡിൽ വോട്ടർപട്ടികയിൽ പേരില്ലാത്തയാളെ സ്ഥാനാർഥിയാക്കി ബി.ജെ.പിക്ക് അമളി പറ്റിയിരുന്നു. സ്ഥാനാർഥിയെ പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം തുടങ്ങിയപ്പോഴാണ് വോട്ടില്ലെന്ന് അറിയുന്നത്. അബദ്ധം മനസിലായതോടെ പുതിയ സ്ഥാനാർഥിയെ കണ്ടെത്തി പത്രിക നൽകുകയായിരുന്നു. 

Tags:    
News Summary - bjp activist filed nomination in ladies reserved seat, rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.