മോദിയുടെ രൂപസാദൃശ്യമുണ്ടെന്ന്; കൊച്ചിൻ കാർണിവലിൽ ഒരുക്കിയ പാപ്പാഞ്ഞിക്കെതിരെ ബി.ജെ.പി

കൊച്ചി: പുതുവർഷപ്പിറവിക്ക് കത്തിക്കാൻ കൊച്ചിൻ കാർണിവലിൽ ഒരുക്കിയ പാപ്പാഞ്ഞിയുടെ രൂപത്തെ ചൊല്ലി വിവാദം. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. പാപ്പാഞ്ഞിയുടെ നിർമാണം ബി.ജെ.പി പ്രവർത്തകർ നിർത്തിവെപ്പിച്ചു.

പാപ്പാഞ്ഞിക്ക് മോദിയുടെ രൂപസാദൃശ്യമുണ്ടെന്നും പാപ്പാഞ്ഞിയെ കത്തിക്കാനാവില്ലെന്നുമാണ് പ്രവർത്തകർ പറയുന്നത്. പൊലീസ് ഇടപെട്ട് നടത്തിയ ചർച്ചക്കൊടുവിൽ പാപ്പാഞ്ഞിയുടെ രൂപം മാറ്റാൻ ധാരണയായി. എറണാകുളം പരേഡ് മൈതാനത്താണ് പാപ്പാഞ്ഞിയുടെ നിർമാണം നടക്കുന്നത്.

കൊച്ചിൻ കാർണിവൽ സമിതിയാണ് പരിപാടിയുടെ സംഘാടകർ. തിന്മക്ക് മേൽ നന്മ വിജയിക്കുന്നു എന്നതാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നതിലൂടെ നൽകുന്ന സന്ദേശം.

Tags:    
News Summary - BJP against Papanji prepared in Cochin Carnival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.