പാനൂർ: സി.പി.എം പ്രകടനത്തിനുനേരെ പാനൂരിൽ ബോംബേറ്. സി.പി.എം പാനൂർ ഏരിയ സമ്മേളനത്തിെൻറ ഭാഗമായി സ്ഥാപിച്ച പ്രചാരണബോർഡുകൾ നശിപ്പിക്കുകയും സംഘാടകസമിതി ഓഫിസ് തകർക്കുകയും ചെയ്ത ആർ.എസ്.എസ് നടപടിയിൽ പ്രതിഷേധിച്ച് കൈവേലിക്കലിൽ നടന്ന പ്രകടനത്തിനുനേരെ ഞായറാഴ്ച വൈകീട്ട് ആേറാടെയാണ് ഒരുസംഘം ബോംബെറിഞ്ഞത്. ബോംേബറിൽ നിരവധി സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റു. ഇതേത്തുടർന്ന് നടന്ന കല്ലേറിൽ പാനൂർ സർക്കിൾ ഇൻസ്പെക്ടർ എം.കെ. സജീവ്, എ.എസ്.ഐ പ്രകാശൻ ഉൾപ്പെടെ മൂന്നു പൊലീസുകാർക്കും പരിക്കേറ്റു.
സാരമായി പരിക്കുപറ്റിയ പുത്തൂർ ലോക്കൽ കമ്മിറ്റി അംഗം ഇ.എം. അശോകൻ, കുനുമ്മൽ ബ്രാഞ്ച് സെക്രട്ടറി പി. ഭാസ്കരൻ, ചന്ദ്രൻ അമ്പൂെൻറപറമ്പത്ത്, മോഹനൻ കാട്ടിെൻറപറമ്പത്ത്, കെ.പി. സുധാകരൻ എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് പാനൂർ മേഖലയിൽ അങ്ങിങ്ങ് അക്രമം നടന്നു. സി.പി.എം പാനൂർ ലോക്കൽ കമ്മിറ്റി അംഗം കെ.ടി.കെ. രാഘവൻ മാസ്റ്ററെ എലാങ്കോട്ടുവെച്ച് ഒരുസംഘം മർദിച്ചു. ബൈക്ക് തകർത്തതായും പരാതിയുണ്ട്. എലാങ്കോട്ടെ ഓട്ടോ ഡ്രൈവറായ ബി.ജെ.പി പ്രവർത്തകൻ മമ്മേരി പൊയിൽ അരവിന്ദന് കൈവേലിക്കൽ പള്ളിക്കുസമീപത്ത് സി.പി.എം സംഘം ആക്രമിച്ചതായും ഓട്ടോ തകർത്തതായും പരാതിയുണ്ട്.
സി.പി.എം പാനൂർ ഏരിയ സമ്മേളനം ചെണ്ടയാട് നടക്കുന്നതിൽ ആർ.എസ്.എസ് വിറളിപൂണ്ടിരിക്കുകയാണെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. സംഘർഷങ്ങളുണ്ടാക്കി പ്രദേശത്തെ ഭീതിയിലാക്കി നേട്ടംകൊയ്യാനുള്ള ഇവരുടെ ശ്രമം ജനങ്ങൾ ഒറ്റക്കെട്ടായിനിന്ന് ചെറുത്തുതോൽപിക്കുമെന്നും അവർ പറഞ്ഞു.
പാനൂരിൽ ഇന്ന് ഹർത്താൽ
പാനൂർ: കൈവേലിക്കലിൽ സി.പി.എം പ്രകടനത്തിനുനേരെ ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറു മുതൽ ൈവകീട്ട് ആറുവരെ പാനൂരിൽ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചു. പാനൂർ മുനിസിപ്പാലിറ്റി, ചൊക്ലി, പന്ന്യന്നൂർ, മൊകേരി, തൃപ്പങ്ങോട്ടൂർ, കുന്നോത്തുപറമ്പ് പഞ്ചായത്തുകളിലാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.