ന്യൂഡൽഹി: കേരളത്തിൽ ബി.ജെ.പിയെ ഉലച്ച മെഡിക്കൽ അഴിമതി വിഷയം പാർലമെൻറിൽ പ്രതിപക്ഷം തുടർച്ചയായ രണ്ടുദിവസം ഉന്നയിച്ചപ്പോൾ കേരള കോൺഗ്രസും മുസ്ലിം ലീഗും മൗനം പാലിച്ചെന്ന് വിമർശനം. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന കോൺഗ്രസിലെയും ഇടതുപാർട്ടികളിലെയും എം.പിമാർ കോഴ പ്രശ്നത്തിൽ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നിരുന്നു. നടുത്തളത്തിലേക്കു വരെ ഇറങ്ങിയ പ്രതിഷേധത്തിൽ ലീഗും കേരള കോൺഗ്രസും പങ്കാളിയാകാതിരുന്നതിെൻറ യുക്തി നവമാധ്യമ ചർച്ചകളിൽ കൊഴുത്തു. ബി.െജ.പിയോട് ലീഗ് മയമുള്ള നിലപാട് സ്വീകരിക്കാനിടയില്ലെങ്കിലും മാണി ഗ്രൂപ് കേരള കോൺഗ്രസ് മാറിനിന്നത് സംശയാസ്പദമായി കാണുന്നവരുണ്ട്. ജി.എസ്.ടി പ്രാബല്യത്തിൽ വരുത്തുന്നതിന് പാർലമെൻറിൽ വിളിച്ച യോഗത്തിൽ കെ.എം. മാണി പെങ്കടുക്കാനെത്തിയത് ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.