കർഷകരെ സമരത്തിന് പ്രേരിപ്പിക്കുന്നു; കെജ് രിവാളിനെതിരെ പരാതിയുമായി ബി.ജെ.പി

ന്യൂഡല്‍ഹി: നിയമസഭയില്‍ കാര്‍ഷികബില്ലുകള്‍ കീറിയെറിഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ പരാതിയുമായി ബി.ജെ.പി. ഡല്‍ഹി ബി.ജെ.പി ഘടകമാണ് കെജ്‌രിവാളിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

നടപടിയിലൂടെ കര്‍ഷകരെ സമരത്തിന് പ്രേരിപ്പിക്കുകയാണ് കെജ്‌രിവാളെന്ന് ബി.ജെ.പി ആരോപിച്ചു. ഡൽഹി നഗരത്തിലെ കലാപം രൂക്ഷമാക്കാൻ കെജ് രിവാൾ ഗൂഢാലോചന നടത്തി. ഡൽഹിയിലെ അവസ്ഥ ഇനിയും മോശമാകുകയാണെങ്കിൽ അതിന് കാരണക്കാരൻ കെജ് രിവാളാണെന്നും അദ്ദേഹത്തിനെതിരെ യുക്തമായ നടപടികൾ പൊലീസ് സ്വീകരിക്കണമെന്നും ബി.ജെ.പി ഐ.ടി സെൽ ചീഫ് അഭിഷേക് ദുബെ പരാതിയിൽ ആവശ്യപ്പെട്ടു.  

Tags:    
News Summary - BJP files police complaint against Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.