തിരുവനന്തപുരം: ഭാരതീയ ജനതാ മസ്ദൂർ സംഘുമായി (ബി.ജെ.എം.എസ്) ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയാണ് ബി.ജെ.എം.എസ് എന്ന തരത്തിലുള്ള പ്രചരണം വസ്തുതാവിരുദ്ധമാണ്. ബി.ജെ.പിക്കോ അനുബന്ധ സംഘടനകൾക്കോ ഇവരുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല.
നരേന്ദ്ര മോദിയുടെ ചിത്രവും പാർട്ടി ചിഹ്നവും ബി.ജെ.എം.എസ് പരിപാടികൾക്ക് വേണ്ടി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ബി.ജെ.പി അംഗത്വം ഉള്ളവരാരെങ്കിലും ബി.ജെ.എം.എസ്സുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചാൽ അവർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാവുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.