ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കിൽ ഗവർണർ പി. സദാശിവം പദവി വിട്ട് ഇറങ്ങിപ്പോകണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി േശാഭ സുരേന്ദ്രൻ. കണ്ണൂരിൽ ബി.ജെ.പിക്കെതിരെ അക്രമം തുടർന്നാൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഡൽഹിയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് യുവമോർച്ച ഡൽഹി സംസ്ഥാന പ്രസിഡൻറ് സുനിൽ യാദവ്. കേരളത്തിലെ സി.പി.എം അക്രമങ്ങൾക്കെതിരെ ഡൽഹി കേരള ഹൗസിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നിട്ടും ഭരണഘടനാപരമായ പദവി ഉപയോഗിക്കാൻ ഗവർണർ തയാറാകുന്നില്ലെന്ന് േശാഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി. പിണറായി വിജയനെ കാണുേമ്പാൾ പേടികൊണ്ട് തലകുനിച്ച് നടപടി സ്വീകരിക്കില്ലെന്ന മട്ടിൽ പെരുമാറാനാണ് ഭാവെമങ്കിൽ ഗവർണർ കസേര ഒഴിയണം. ഗവർണർ പദവിയോടുള്ള സാമാന്യ മര്യാദയും നീതിബോധവും, ഒപ്പം തേൻറടവുമുണ്ടെങ്കിൽ ഗവർണർ ചെയ്യേണ്ട കാര്യങ്ങളാണ് ഉണർത്തുന്നതെന്ന് േശാഭ സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരിൽ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ നിരന്തരം കൊല്ലപ്പെടുന്ന സാഹചര്യത്തിലും ഗവർണർ ചെറുവിരൽ അനക്കിയില്ല.
ഇടതു ഭരണത്തിെൻറ സൗകര്യം ഉപയോഗിച്ച് തങ്ങളുടെ പ്രവർത്തകരെ ഏകപക്ഷീയമായി കൊന്നൊടുക്കുന്നത് ഇനിയും നോക്കിനിൽക്കാനാകില്ലെന്ന് സുനിൽയാദവ് പറഞ്ഞു. ഡൽഹിയിൽ പാർട്ടി യോഗങ്ങൾക്ക് എത്തുന്ന സി.പി.എം നേതാക്കൾ സംഘടനയുടെ ശക്തി തിരിച്ചറിയേണ്ടി വരുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.