തിരുവനന്തപുരം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ജില്ല വൈസ് പ്രസിഡൻറ് ശ്രീപ്രകാശിനെ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ ധാരണ. അതേസമയം അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിേൻറതാണ്.
കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന കോർ കമ്മിറ്റിയിൽ സംസ്ഥാന നേതാക്കൾ മത്സരിക്കുന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുയർന്നിരുന്നു.
സംസ്ഥാന നേതാക്കളിലൊരാൾ മത്സരിക്കണമെന്ന അഭിപ്രായമാണ് ജില്ല നേതൃത്വത്തിനുണ്ടായിരുന്നത്. തുടർന്ന് ജില്ല നേതൃത്വവുമായി ചർച്ച നടത്തി ധാരണയിലെത്താൻ ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസിനെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.