തൃശൂർ: ബി.ജെ.പി കുഴൽപണ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമീഷൻ എന്നിവർക്ക് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. കുറ്റപത്രവും മൊഴിപ്പകർപ്പുകളും കണ്ടെത്തലുകളും ഉൾപ്പെടുത്തി വിശദ റിപ്പോർട്ടാണ് നൽകിയത്. മൂന്ന് ഏജൻസികൾക്കും വെവ്വേറെ റിപ്പോർട്ടാണ് സമർപ്പിച്ചത്.
പണം കടത്തിയതിന് അന്തർസംസ്ഥാന ബന്ധമുള്ളതിനാൽ കേസ് ഇ.ഡിയും ആദായ നികുതി വകുപ്പും, തെരഞ്ഞെടുപ്പ് ചെലവിന് എത്തിച്ചതാണെന്ന മൊഴിയും കണ്ടെത്തലുകളും ഉള്ളതിനാൽ തെരഞ്ഞെടുപ്പ് കമീഷനും അന്വേഷിക്കണമെന്നാണ് റിപ്പോർട്ടുകളിൽ ശിപാർശ ചെയ്യുന്നത്. ഇത് രണ്ടാമത്തെ തവണയാണ് കേന്ദ്ര ഏജൻസികൾക്ക് അന്വേഷണ സംഘം റിപ്പോർട്ട് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷന് ആദ്യമാണ്. കൊടകര കുഴൽപണ കേസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി കൊണ്ടുവന്ന പണമാണ് കൊടകരയിൽെവച്ച് നഷ്ടപ്പെട്ടതെന്നും തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് ഹവാല പണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി: െകാടകര കുഴൽപ്പണ തട്ടിപ്പ് കേസിലെ ഹവാല പണത്തിെൻറ ഉറവിടം സംബന്ധിച്ച് സമാന്തര അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് ഹൈകോടതിയിൽ. ഇതുസംബന്ധിച്ച വിശദ റിപ്പോർട്ട് കേന്ദ്ര ഏജൻസികളായ കസ്റ്റംസിനും എൻഫോഴ്സമെൻറ് ഡയറക്ടറേറ്റിനും (ഇ.ഡി) നൽകി. അന്വേഷണ ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.