തിരുവനന്തപുരം: സംസ്ഥാനത്ത് എൽ.ഡി.എഫ് തുടർഭരണം വരുന്നെങ്കിൽ വരേട്ടയെന്നും കോൺഗ്രസ് തകർന്നാലേ കേരളത്തിൽ രക്ഷയുള്ളൂവെന്നുമുള്ള വിലയിരുത്തലിൽ ബി.ജെ.പി. വരുന്ന തെരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട 20 മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാനും മറ്റിടങ്ങളിൽ തങ്ങളുടെ വേരോട്ടം ശക്തമാക്കാനുമുള്ള നീക്കമാണ് ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും ആരംഭിച്ചിട്ടുള്ളത്. 'കോൺഗ്രസ് മുക്ത ഇന്ത്യ' എന്ന ബി.ജെ.പിയുടെ ദേശീയനയം കേരളത്തിൽ നടപ്പാക്കുന്നത് സംസ്ഥാനത്ത് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും എൻ.ഡി.എയും തമ്മിൽ നേരിട്ടുള്ള മത്സരമെന്ന നിലയിലേക്ക് കേരളരാഷ്ട്രീയം മാറ്റുന്ന നിലയിലായിരിക്കണം ഇക്കുറി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നാണ് പ്രവർത്തകർക്ക് പഠനശിബിരങ്ങളിലൂടെ നൽകിയിട്ടുള്ള നിർദേശം. എല്ലാ നിയോജകമണ്ഡലങ്ങളും കേന്ദ്രീകരിച്ചുള്ള പഠനശിബിരങ്ങളും യോഗങ്ങളുമാണ് ബി.ജെ.പി സംഘടിപ്പിക്കുന്നത്. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ യാത്ര ആരംഭിക്കുന്നതിന് മുമ്പായി പ്രചാരണപരിപാടികൾ പൂർത്തീകരിക്കാനാണുദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.