മാനസികനില തെറ്റിയ ഒരാളെ പാർട്ടി അധ്യക്ഷനായി ഇരുത്തുന്ന കാര്യം ബി.ജെ.പി ആലോചിക്കണം -കെ. സുരേന്ദ്രനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: മാനസികനില തെറ്റിയ ഒരാളെ പാർട്ടിയുടെ അധ്യക്ഷനായി ഇരുത്തുന്നുവെന്ന കാര്യം ബി.ജെ.പി ആലോചിക്കണമെന്ന് ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ​ കെ. സുരേന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മ​ന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്​ ലൈഫ്​ മിഷൻ ഉൾപ്പെടെ കമീഷൻ വന്നത്​ മുഖ്യമന്ത്രിക്കാണെന്നും മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്​താൽ കാര്യങ്ങൾ അറിയാൻ കഴിയുമെന്നും കെ. സുരേന്ദ്ര​െൻറ​ ആരോപണത്തോട്​ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അത്രമാത്രം മാനസിക നില തെറ്റിയ ഒരാൾ, സാധാരണ അന്തരീക്ഷത്തിലല്ലാതെ പ്രവർത്തിക്കു​ന്ന ഒരാൾ, എന്തും വിളിച്ചുപറയു​ന്ന ഒരാൾ സാധാരണ മാനസികാവസ്​ഥയിലല്ലാതെ ഇങ്ങനെ വിളിച്ചുപറയില്ല. അങ്ങനെയൊരാളെ പാർട്ടിയുടെ അധ്യക്ഷനാക്കിവെക്കു​േമ്പാൾ ആ പാർട്ടി ചിന്തിക്കണം, ഞാനല്ല ചിന്തിക്കേണ്ടത്​. അയാൾക്ക്​ ഒരു ദിവസം രാത്രി എന്തെല്ലാം തോന്നുന്നുവെന്നത്​ പിന്നീട്​ വിളിച്ചു പറയുന്നത്​ പ്രത്യേക മാനസിക അവസ്​ഥയാണ്​. അതിൽ എനിക്കൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുരേന്ദ്രനോട്​ പറയാനുള്ള കാര്യങ്ങൾ ഇങ്ങനെയല്ല പ​റയേണ്ടത്​. സുരേന്ദ്രനല്ല പിണറായി വിജയൻ. അത്​ ഓർക്കണം. ഒരു സംസ്​ഥാന പാർട്ടിയുടെ അധ്യക്ഷൻ ഒരു അടിസ്​ഥാനവുമില്ലാത്ത കാര്യങ്ങൾ വിളിച്ചുപറയു​ന്നതി​െൻറ മാനസികനില എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

മാനസിക നില തെറ്റിയതുകൊണ്ട്​ സു​േ​രന്ദ്രൻ എന്തും വിളിച്ചുപറയുന്നുവെന്നും അതല്ല പൊതു രാഷ്​ട്രീയത്തിനും സമൂഹത്തിനും വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സാധാരണ നിലയിൽ സ്വീകരിക്കേണ്ട ചില മാനദണ്ഡങ്ങളും മര്യാദകളും കാണിക്കുന്നില്ല. എന്ത്​ അടിസ്​ഥാനത്തിലാണ്​ ഈ ആരോപണങ്ങളെന്നും വെറുതെ ഒരാളെ പറ്റി വിളിച്ചുപറയുകയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Tags:    
News Summary - BJP Reconsider appointing a mentally ill person as party president Pinarayi vijayan against K Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.