കെ.ടി ജലീലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് അനുമതി തേടി ബി.ജെ.പി നേതാവ്

തിരുവനന്തപുരം: കെ.ടി ജലീൽ എം.എൽ.എക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് അനുമതി തേടി ബി.ജെ.പി നേതാവ്. പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയാണ് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചത്. ലോകായുക്തക്കെതിരെ ജലീൽ നടത്തിയ പരാമർശങ്ങൾ നിയമസംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുന്നതാണെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

കോഴ വാങ്ങിയാണ് ഐസ്ക്രീം പാർലർ കേസിൽ ജഡ്ജിമാർ വിധി പറഞ്ഞതെന്ന ജലീലിന്‍റെ പരാമർശം നീതിന്യായവ്യവസ്ഥക്ക് എതിരാണ്. അതിനാൽ ജലീലിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി നൽകണമെന്നും അപേക്ഷയിൽ പറയുന്നു.

യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് എം.ജി സർവകലാശാല വി.സി പദവി വിലപേശി വാങ്ങിയെന്നാണ് കെ.ടി ജലീൽ ലോകായുക്തക്കെതിരെ ആദ്യ ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ പ്രതിപക്ഷം വിമർശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു.

തുടർന്നാണ് ഐസ്ക്രീം പാർലർ കേസിൽ പി.കെ കുഞ്ഞാലിക്കുട്ടിയെ വെറുതെവിട്ട ഹൈകോടതി വിധിയുടെ പകർപ്പ് ജലീൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. കൂടാതെ, സിറിയക് ജോസഫിന്‍റെ സഹോദര ഭാര്യക്ക് വി.സി നിയമനം കിട്ടിയതിന്‍റെ രേഖയും ജലീല്‍ പോസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - BJP seeks permission to file criminal case against KT Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.