തലസ്ഥാനത്ത് ഐ.എ.എസ് ക്വാർട്ടേഴ്‌സ് നിർമാണത്തിന് 36.37 സന്റെ് ഭൂമി അനുവദിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഐ.എ.എസ് ക്വാർട്ടേഴ്‌സ് നിർമാണത്തിന് 36.37 സന്റെ് ഭൂമി അനുവദിച്ച് ഉത്തരവ്. ശാസ്തമംഗലം വില്ലേജിൽ ബ്ലോക്ക് നമ്പർ ഒന്നിൽ റീസർവേ 49 ൽ ഉൾപ്പെട്ട ഭൂമി ഐ.എ.എസ്. ക്വാർട്ടേഴ്‌സ് നിർമാണത്തിനായി അനുവദിക്കാമെന്ന് ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകിയിരുന്നു. അതിന്റെ അടസ്ഥാനത്തിലാണ് ഈ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി നിബന്ധനകളോട് അനുമതി നൽകി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്തരവായത്.

തിരുവനന്തപുരം താലൂക്ക് ചെറുവയ്ക്കൽ വില്ലേജിൽ ബ്ലോക്ക് 20 റീസർവേ 647/1 ൽ പ്പെട്ട 83.80 ആർ ഭൂമിയും നിർമിതി കേന്ദ്രത്തിന്റെ കൈവശമുള്ള കവടിയാർ വില്ലേജ് ബ്ലോക്ക് 101 ൽ റീസർവേ 88 ൽപ്പെട്ട 24 സെൻറ് ഭൂമിയും അനുവദിച്ച് നിർമാണ പ്രവർത്തനത്തിനായി പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി നേരത്തെ ഉത്തരവായിരുന്നു.

എന്നാൽ, കവടിയാർ വില്ലേജിൽ അനുവദിച്ച ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ ചെലവേറിയതും ദുഷ്കരവുമാണെന്ന് കണ്ടെത്തി. ഈ ഭൂമിക്ക് പകരമായി ശാസ്തമംഗലം വില്ലേജിൽ സിവിൽ സർവീസ് ഓഫീസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന് അനുവദിച്ചിട്ടുള്ള ഭൂമിയോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമി അനുവദിക്കാൻ തീരുമാനിച്ചത്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം നിക്ഷിപ്തമായിട്ടുള്ളത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിലായിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ആസ്ഥാന മന്ദിരം നിർമിക്കുന്നതിന് വേറെ ഭൂമി അനുവദിക്കുകയും നിർമാണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഈ ഭൂമി വിട്ടുനൽകുന്നതിൽ ആക്ഷേപമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിരുന്നു. തുടർന്നാണ് അനുമതി നൽകിയത്. 

Tags:    
News Summary - 36.37 cents of land has been allocated for the construction of IAS quarters in the capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.