പട്ടികജാതി ഡയറക്ടറേറ്റിന് മുന്നിൽ നാലു വിദ്യാർത്ഥിനികളുടെ പ്രതിഷേധം

തിരുവനന്തപുരം: പട്ടികജാതി ഡയറക്ടറേറ്റിന് മുന്നിൽ നാലു വിദ്യാർഥിനികളുടെ പ്രതിഷേധം നടത്തുന്നു. അയ്യങ്കാളി മെമ്മോറിയൽ റസിഡൻഷ്യൽ സ്കൂളിലെ പ്ലസ് വൺ പ്രവേശനം നിഷേധിച്ചതിനെതിരയാണ് നാല് പെൺകുട്ടികൾ പ്രതിഷേധം തുടങ്ങിയത്. പട്ടികജാതി ഗോത്ര കമീഷന്റെ ഉത്തരവുണ്ടായിട്ടും നീതി ലഭിക്കുന്നില്ലെന്നാണ് വിദ്യാർഥിനികളുടെ ആക്ഷേപം. പട്ടികജാതി ഡയറക്‌ടർ ഈ വിഷയം വീണ്ടും പരിശോധിച്ചു ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നാണ് കമീഷൻ നിർദേശം നൽകിയതാണെന്നും ഇവർ പറയുന്നു. 

എന്നാൽ സ്കൂൾ അധികൃതർ കമീഷൻ ഉത്തരവ് പാലിക്കാൻ തയാറായില്ലെന്ന് കുട്ടികൾ മാധ്യമം ഓൺ ലൈനോട് പറഞ്ഞു. മലപ്പുറത്തുനിന്നുള്ള മൂന്നു കുട്ടികളും കോട്ടയത്ത് നിന്നുള്ള ഒരു പെൺകുട്ടിയും ആണ് ഡയറക്ടറേറ്റിനുമുന്നിൽ പ്രതിഷേധിക്കുന്നത്. സ്കൂളിലെ പ്ലസ് വൺ പ്രവേശനം നാളെ അവസാനിക്കുകയാണ്. ലിസ്റ്റിൽ ഉണ്ടായിട്ടും ഇവർക്ക് അഡ്മിഷൻ ലഭിച്ചില്ല എന്നാണ് ആക്ഷേപം. സ്കൂൾ അധികാരികൾ ലിസ്റ്റിൽ കൃത്രിമം കാണിച്ചുവെന്നും കുട്ടികൾ ആരോപിക്കുന്നു. അതിനാലാണ് ഡയറക്ടറേറ്റിനു മുന്നിൽ പ്രതിഷേധിക്കുന്നതെന്നും വിദ്യാഥിനികൾ പറഞ്ഞു.

അയ്യങ്കാളി മെമ്മോറിയൽ റസിഡൻഷ്യൽ സ്‌കൂളിൽ 10-ാം ക്ലാസ് വരെ പഠിച്ചവരാണ് ഈ പെൺകുട്ടികൾ. പ്ലസ് വണിലേക്ക് പ്രവേശനം പ്രവേശനം ലഭിക്കുന്നതിനായി ഫുഡ്‌ബോൾ, ജൂഡോ എന്നീ ഇനങ്ങളിൽ സെലക്ഷൻ ട്രയൽ നടത്തിയതിൽ മികച്ച പ്രകടനം നടത്തി മികച്ച സ്കോർ കരസ്ഥമാക്കി. എന്നിട്ടും പ്ലസ് വണിന് പ്രവേശനം നിഷേധിക്കപ്പെട്ടത് മാനസികമായി തകർക്കുന്നു എന്നും മറ്റുമാണ് കമീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചത്.

പരാതി ഗൗരവുള്ളതാണെന്ന് കമീഷൻ വിലയിരുത്തി. സ്കൂൾ അധികൃതരുടെ നടപടി പ്രത്യക്ഷത്തിൽ നീതി നിഷേധമായി കാണണമെന്നും കമീഷൻ ഉത്തരവിൽ പറയുന്നു. ഉയർന്ന സ്പോർട്സ് യോഗ്യതയുണ്ടായിട്ടും ആ സ്ഥാപനത്തിൽ തന്നെ പഠിച്ച അഞ്ച് വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചില്ല. വിദ്യാർഥിനികളുടെ ഭാവിയെ കണക്കിലെടുത്ത് പ്രവേശനം നൽകേണ്ടതാണെന്ന് കമീഷൻ വ്യക്തമാക്കിയിരുന്നു. എന്നിട്ടും വിദ്യാർഥിനികൾക്ക് നീതി ലഭിച്ചില്ല. പട്ടികജാതി ഡയറക്ടർ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്. 

Tags:    
News Summary - Four female students protest in front of the Scheduled Caste Directorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.