തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർഥി സാധ്യതാപട്ടികയിൽ 'സ്റ്റാറു'കളായി സുരേഷ് ഗോപിയും സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനും മെട്രോമാൻ ഇ. ശ്രീധരനും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിൽ പട്ടിക ചർച്ച ചെയ്തു. ഒരു മണ്ഡലത്തിൽനിന്ന് പരമാവധി മൂന്ന് പേരുകൾ ഉൾപ്പെടെയുള്ള പട്ടിക ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കും. കേന്ദ്ര പാർലമെൻററി ബോർഡ് ഇതിൽനിന്ന് സ്ഥാനാർഥികളെ മാർച്ച് 12ന് മുമ്പായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ബി.ഡി.ജെ.എസ് ഉൾപ്പെടെ ഘടകകക്ഷികളുമായുള്ള സീറ്റുവിഭജനത്തിൽ അന്തിമതീരുമാനമാകാത്തത് ചില മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്രഖ്യാപനം വൈകാൻ കാരണമാകുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
സുരേഷ് ഗോപിയും കെ. സുരേന്ദ്രനും മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞ് നിൽക്കുകയാണെങ്കിലും ഇരുവരും മത്സരിക്കണമെന്ന നിർദേശമാണ് പാർട്ടി കോർകമ്മിറ്റി നൽകിയിട്ടുള്ളത്. അമിത് ഷായും ഇൗ നിർദേശം നൽകിയതായാണ് വിവരം. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ പേര് കോന്നി, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ നിന്നാണ് ഉയർന്നിട്ടുള്ളത്. ദേശീയനേതൃത്വം അംഗീകരിച്ചാല്‍ കേന്ദ്രമന്ത്രി വി. മുരളീധരന് കഴക്കൂട്ടത്ത് മത്സരിക്കും. മുരളീധരൻ മത്സരരംഗത്തില്ലെങ്കിൽ കെ. സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകും. സുരേഷ് ഗോപിയുടെ പേരിന് തൃശൂരിലാണ് പ്രഥമ പരിഗണന. തിരുവനന്തപുരം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലും ഇദ്ദേഹത്തിെൻറ പേര് ഉയർന്നിട്ടുണ്ട്. എന്നാൽ വട്ടിയൂർക്കാവിൽ ജില്ല പ്രസിഡൻറ് വി.വി. രാജേഷ് സ്ഥാനാർഥിയാകാനാണ് സാധ്യത.
മെട്രോമാൻ ഇ. ശ്രീധരെൻറ പേര് പാലക്കാട്, തൃപ്പൂണിത്തുറ, പൊന്നാനി എന്നിവിടങ്ങളിലാണുള്ളത്. ഇടഞ്ഞുനിൽക്കുന്ന ദേശീയ നിർവാഹകസമിതി അംഗം ശോഭാസുരേന്ദ്രനും മത്സരരംഗത്തുണ്ടാകുമെന്നാണ് വിവരം.
കുമ്മനം രാജശേഖരൻ (നേമം), പി.കെ. കൃഷ്ണദാസ് (കാട്ടാക്കട), സി. ശിവൻകുട്ടി (അരുവിക്കര), എസ്. സുരേഷ് (കോവളം), ശ്രീകാന്ത് (കാസർകോട്), അനീഷ്കുമാർ (കുന്ദംകുളം), സന്ദീപ് (അമ്പലപ്പുഴ), കരമന ജയൻ (പാറശ്ശാല), ഗോപകുമാർ (ചാത്തന്നൂർ) എന്നിവർ ഇതിനോടകം സ്ഥാനാർഥിത്വം ഉറപ്പിച്ചിട്ടുണ്ട്. അത്തരം മണ്ഡലങ്ങളിൽനിന്ന് ഒരു പേര് മാത്രമേ കേന്ദ്രത്തിെൻറ പരിഗണനക്ക് വിടൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.