പന്തളം: പാലക്കാടിനുശേഷം സംസ്ഥാനത്ത് പാർട്ടി രണ്ടാമത് അധികാരത്തിലെത്തിയ പന്തളം നഗരസഭയിൽ ജനപ്രിയ പദ്ധതികൾക്ക് ഇടപെടലുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്ത്. നഗരസഭ അധ്യക്ഷ ഉൾെപ്പടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് മാർഗനിർദേശം നൽകാൻ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പാർട്ടി സംഘം പന്തളത്ത് എത്തിയത്.
ഒരുദിവസത്തെ പരിശീലനത്തിനും അവലോകനയോഗത്തിനും ശേഷം, നഗരസഭയിൽ ഉടൻ നടപ്പാക്കേണ്ട പദ്ധതികൾക്കും രൂപംനൽകി. പദ്ധതികൾ ഉടൻ തുടങ്ങാനും നിർദേശിച്ചു.ബി.ജെ.പി ആദ്യം അധികാരത്തിലെത്തിയ പാലക്കാട് നഗരസഭയുടെ മുൻ വൈസ് ചെയർമാനും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സി. കൃഷ്ണകുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പന്തളത്തെ നഗരസഭ കൗൺസിലർമാർക്ക് മാർഗനിർദേശം നൽകാനെത്തിയത്.
കേന്ദ്രസർക്കാറിെൻറ ചില വികസന പദ്ധതികളിൽ പന്തളത്തെ ഉൾപ്പെടുത്തുമെന്ന ഉറപ്പും നേതൃത്വം നൽകിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, തങ്ങൾ അധികാരത്തിലെത്തിയ നഗരസഭകളുടെ പ്രവർത്തനം തുടക്കത്തിൽത്തന്നെ ജനപ്രിയമാക്കിയാൽ അത് രാഷ്ട്രീയമായി ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം.
നഗരസഭ പരിധിയിൽ എല്ലായിടത്തും തെരുവുവിളക്കുകൾ കത്തുന്നെന്ന് ഉറപ്പുവരുത്തുക, മാലിന്യസംസ്കരണം ഉറപ്പുവരുത്തുക, അജൈവ മാലിന്യ സംസ്കരണത്തിന് യൂനിറ്റ് സ്ഥാപിക്കുക, നഗരസഭയിൽ ജനസേവാകേന്ദ്രം ആരംഭിക്കുക, നഗരസഭ കെട്ടിടത്തോടുചേർന്ന് പുതിയ ഓഫിസ് അനക്സും ഷോപ്പിങ് കോംപ്ലക്സും സ്ഥാപിക്കുക, കെട്ടിക്കിടക്കുന്ന അപേക്ഷ തീർപ്പാക്കാൻ അദാലത് നടത്തുക, 25 വർഷം മുൻനിർത്തിയുള്ള പന്തളത്തിെൻറ വികസനത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കുക, എല്ലാമാസവും ജീവനക്കാരുടെ യോഗം വിളിക്കുക, ജീവനക്കാരുമായി ഭരണസമിതി പരമാവധി സഹകരിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.നഗരപുനരുദ്ധാരണത്തിനുള്ള കേന്ദ്രസർക്കാറിെൻറ അമൃത് പദ്ധതിയിൽ പന്തളത്തെ ഉൾപ്പെടുത്തുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം ഭരണസമിതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.