തൃശൂർ: കൊടകര കുഴൽപണക്കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ് കോടതിയെ സമീപിച്ചു. തൃശൂർ ജില്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനാണ് അപേക്ഷ നൽകിയത്.
ബി.ജെ.പി തൃശൂർ ജില്ല ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ തീരുമാനപ്രകാരമാണ് തുടരന്വേഷണം.
കൊടകരയിൽ കവർന്നത് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്കു വന്ന പണമാണെന്നായിരുന്നു സതീഷിന്‍റെ വെളിപ്പെടുത്തൽ. കേസിൽ തുടരന്വേഷണത്തിന് തടസ്സമില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിൽനിന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു.
അന്വേഷണ സംഘത്തെ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.