തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ ഡോ.ലക്ഷ്മി നായർക്ക് വാർത്താ സമ്മേളനത്തിനിടെ എ.ബി.വി.പി പ്രവർത്തകരുടെ കരിങ്കൊടി. വാർത്താ സമ്മേളനം നടത്തിയ ഹോട്ടലിൽവച്ചണ് കരിങ്കൊടി കാട്ടിയത്. വാർത്താ സമ്മേളനത്തിനിടെയെത്തിയ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനു ശേഷം വാർത്താസമ്മേളനം നടന്നു.
കോളജിനെതിരായ ആരോപണങ്ങൾ വിചിത്രവും ബാലിശവുമാണെന്ന് ലക്ഷ്മി നായർ പറഞ്ഞു. ചിലർ കുട്ടികളെ ആയുധമാക്കി വ്യക്തിവൈരാഗ്യം തീർക്കുന്നു. ഇന്റേണൽ മാർക്ക് സുതാര്യമായാണ് നൽകുന്നത്. രാത്രി എട്ട് മണിവരെ വിദ്യാർഥികൾക്ക് ലൈബ്രറി ഉപയോഗിക്കാൻ സൗകര്യമുണ്ടെന്നും ലക്ഷ്മി നായർ പറഞ്ഞു.
ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന സമരം 12-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കോളജ് നടത്താൻ സമയമില്ലാത്ത പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കണം എന്നതാണ് വിദ്യാർഥികളുടെ മുഖ്യ ആവശ്യം. മനേജ്മെന്റുകളും വിദ്യാർഥികളും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.