കള്ളവോട്ട്:​ അറസ്​റ്റ്​ ചെയ്യാതെ പൊലീസ്; തള്ളിപ്പറയാതെ പാർട്ടികൾ

ക​ണ്ണൂ​ർ: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ള്ള​വോ​ട്ട്​ ചെ​യ്​​ത​തി​ന്​ 16 പേ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ ക േ​സെ​ടു​ത്തു​വെ​ങ്കി​ലും ഇ​തു​വ​രെ​യും ഒ​രാ​ളെ​യും അ​റ​സ്​​റ്റു ചെ​യ്​​തി​ല്ല. ക​ള്ള​വോ​ട്ട്​ ചെ​യ്​​ത ഒ ​രാ​ളെ​പ്പോ​ലും ത​ള്ളി​പ്പ​റ​യാ​ൻ പാ​ർ​ട്ടി​ക​ളും ത​യാ​റാ​യി​ട്ടി​ല്ല.

ക​ള്ള​വോ​ട്ട്​ സം​ഭ​വ​ത്തി​ ൽ കേ​സ്​ ചു​മ​ത്ത​പ്പെ​ട്ടി​ട്ടു​ള്ള 16 പേ​രി​ൽ 12 മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​രും നാ​ല്​ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രു​മാ​ണു​ള്ള​ത്. കാ​സ​ർ​കോ​ട്​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പി​ലാ​ത്ത​റ​യി​ൽ ക​ള്ള​വോ​ട്ട്​ ചെ​യ്​​ത​തി​ന്​ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പ​രി​യാ​രം പൊ​ലീ​സ്​ കേ​സെ​ടു​ത്ത​താ​ണ്​ ആ​ദ്യ​ത്തെ സം​ഭ​വം. ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​തി​ൽ ഒ​രാ​ളെ​പ്പോ​ലും അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടി​ല്ല. പി​ന്നീ​ട്​ മാ​ടാ​യി​യി​ലും പാ​മ്പു​രു​ത്തി​യി​ലെ ക​ള്ള​വോ​ട്ടു​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട്​ കേ​സു​ക​ളെ​ടു​ത്തെ​ങ്കി​ലും ആ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തി​ല്ല. ​തെ​ര​ഞ്ഞെ​ടു​​പ്പ്​ ക​മീ​ഷ​​െൻറ നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ​ കേ​സെ​ടു​ക്കു​ന്ന​ത്​ പൊ​ലീ​സ്​ വൈ​കി​പ്പി​ച്ചി​ല്ലെ​ങ്കി​ലും അ​റ​സ്​​റ്റു​ൾ​പ്പെ​ടെ​യു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക്​ ഇ​തു​വ​രെ പൊ​ലീ​സ്​ തു​നി​ഞ്ഞി​ട്ടി​ല്ല.

സി.​പി.​എ​മ്മി​നെ​തി​രെ ഉ​യ​ർ​ന്ന ക​ള്ള​വോ​ട്ട്​ ആ​രോ​പ​ണ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി​യി​ല​ക​പ്പെ​ട്ടു​നി​ൽ​ക്കു​ന്ന​ത്​ മു​സ്​​ലിം ലീ​ഗാ​ണ്. ലീ​ഗി​​െൻറ 12 പ്ര​വ​ർ​ത്ത​ക​രാ​ണ്​ കേ​സി​ലു​ൾ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഇ​ത്​ വ​ലി​യ​തോ​തി​ൽ ഏ​റ്റു​പി​ടി​ക്കാ​ൻ സി.​പി.​എം ത​യാ​റാ​യി​ട്ടി​ല്ല. കോ​ൺ​ഗ്ര​സ്​ ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നാ​ൽ കൂ​ടു​ത​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ കേ​സു​ക​ളി​ലു​ൾ​പ്പെ​ടു​മെ​ന്ന​തു​ത​ന്നെ കാ​ര​ണം. ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ർ കേ​സി​ലു​ൾ​പ്പെ​ട്ട​തോ​ടെ സി.​പി.​എ​മ്മി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന ത​ര​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​ന്​ കോ​ൺ​ഗ്ര​സി​നു​മാ​വു​ന്നി​ല്ല.

ക​ള്ള​വോ​ട്ട്​ സം​ഭ​വ​ങ്ങ​ളി​ൽ അ​റ​സ്​​റ്റി​ന്​ സ​മ്മ​ർ​ദം ചെ​ലു​ത്താ​നാ​വാ​ത്ത​തി​നും ഇ​താ​ണ്​ കാ​ര​ണം. ക​ള്ള​വോ​ട്ട്​ ചെ​യ്​​ത പ്ര​വ​ർ​ത്ത​ക​രെ ത​ള്ളി​പ്പ​റ​യു​ന്ന​തി​നും ലീ​ഗും സി.​പി.​എ​മ്മും ത​യാ​റാ​യി​ട്ടി​ല്ല. പ്ര​വ​ർ​ത്ത​ക​ർ ക​ള്ള​വോ​ട്ട്​ ചെ​യ്​​താ​ൽ ശ​ക്​​ത​മാ​യി ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ ലീ​ഗ്​ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​വ​രെ ഒ​രാ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്​ അ​ണി​ക​ൾ​ക്കി​ട​യി​ൽ അ​തൃ​പ്​​തി​യു​ണ്ടാ​ക്കു​മെ​ന്നും പാ​ർ​ട്ടി​ക​ൾ ക​രു​തു​ന്നു. ലീ​ഗി​​െൻറ​യും സി.​പി.​എ​മ്മി​​െൻറ​യും ശ​ക്​​തി​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ക​ള്ള​വോ​ട്ടു​ക​ൾ ന​ട​ന്ന​ത്. ഇൗ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​രെ കൈ​വി​ട്ടാ​ൽ പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ അ​ണി​ക​ളും എ​തി​രാ​കു​മെ​ന്നും ഇ​വ​ർ ക​രു​തു​ന്നു.

Tags:    
News Summary - Bogus Vote No Arrest-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.