വാണിമേൽ: വാണിമേലിൽ ബി.ജെ.പി പ്രവർത്തകെൻറ വീടിനുനേരെ ബോംബേറ്. മുളിയലിലെ മണങ്ങാട്ട് വാസുവിെൻറ വീടിനുനേരെയാണ് ബോംബേറുണ്ടായത്. സ്ഫോടനത്തിൽ വീടിന് കനത്ത നാശമുണ്ടായി. വീടിെൻറ വാതിലുകൾ തെറിച്ചുപോവുകയും ജനലുകളും ഫർണിച്ചറുകളും തകരുകയും ചെയ്തു.
വരാന്തയിലെ കസേര ചിതറിത്തെറിച്ചു. ഞായറാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് സംഭവം. ബോംബാക്രമണം നടക്കുമ്പോൾ വീട്ടിലുള്ളവർ മറ്റു മുറികളിലായതിനാൽ അപകടം കൂടാതെ രക്ഷപ്പെട്ടു. വാസുവിെൻറ മകൻ ശ്രീകാന്ത് കെ.എ.പി ബറ്റാലിയനിലെ പൊലീസുകാരനാണ്. വാസു ഭൂമിവാതുക്കൽ ടൗണിൽ ലോട്ടറിക്കട നടത്തിവരുകയാണ്. സംഭവത്തിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വടകര ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം സ്ഥലത്തെത്തി. ബോംബ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.