എക്സൈസ് ഡിവിഷനൽ ഓഫിസിൽനിന്ന് കൈക്കൂലിപ്പണം പിടിച്ച സംഭവം: 14 ഉദ്യോഗസ്ഥർക്ക് സസ്‍പെൻഷൻ

പാലക്കാട്‌: എക്സൈസ് ഡിവിഷനൽ ഓഫിസിൽനിന്ന് കൈക്കൂലിപ്പണം പിടിച്ച കേസിൽ 14 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.മേയ്‌ 16നാണ് എക്സൈസ് ഡിവിഷനൽ ഓഫിസ് ജീവനക്കാരന്റെ സ്കൂട്ടറിൽ നിന്നും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ മേഖലയിലെ രണ്ട് അബ്കാരി കരാറുകാരുടെ വാഹനങ്ങളിൽനിന്നുമായി വിജിലൻസ് 10,23,600 രൂപ പിടിച്ചെടുത്തത്.

ജില്ലയിൽനിന്ന് കള്ള് കൊണ്ടുപോകാനുള്ള പെർമിറ്റ് പുതുക്കാൻ കൈക്കൂലിയായി വാങ്ങിയ പണമായിരുന്നു ഇത്. ഇത് ചിറ്റൂരി​ലെ വിവിധ ഓഫിസുകളിൽ വിതരണത്തിനെത്തിക്കാനായിരുന്നു പദ്ധതി.

Tags:    
News Summary - Bribe case: suspension for 14 excise officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.