പടക്കളത്തിൽ സഹോദരങ്ങൾ നാല്


കാ​ഞ്ഞാ​ണി (തൃ​ശൂ​ർ): ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ സ​മ​ര​രം​ഗ​ങ്ങ​ളി​ലും പാ​ലാ​ഴി-​ക​രി​ങ്കൊ​ടി പോ​രാ​ട്ട​രം​ഗ​ത്തും നി​റ​ഞ്ഞു​നി​ന്ന മ​ണ​ലൂ​രി​ലെ നാ​രാ​യ​ണ​െൻറ നാ​ലു​ മ​ക്ക​ളും ഇ​ത്ത​വ​ണ ഗോ​ദ​യി​ലു​ണ്ട്. ഇ​ട​തു​സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്​ നാ​ലു​പേ​രും. മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റ്​ സു​ർ​ജി​ത്ത്, സ​ഹോ​ദ​രി​മാ​രാ​യ ഷീ​ബ ച​ന്ദ്ര​ബോ​സ്, മേ​ന​ക മ​ധു, ര​ജ​നി തി​ല​ക​ൻ എ​ന്നി​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ന്തി​ക്കാ​ട് ഡി​വി​ഷ​നി​ലേ​ക്കാ​ണ് സു​ർ​ജി​ത്ത് മ​ത്സ​രി​ക്കു​ന്ന​ത്. ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സമിതി അം​ഗ​മാ​യി​രു​ന്നു.

ഷീ​ബ ച​ന്ദ്ര​ബോ​സ് വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു. മേ​ന​ക മ​ധു​വി​െൻറ മ​ത്സ​രം അ​ന്തി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ 12ാം വാ​ർ​ഡി​ലാ​ണ്. മ​ഹി​ള അ​സോ​സി​യേ​ഷ​ൻ അ​ന്തി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റാ​ണ്. ര​ജ​നി തി​ല​ക​ൻ അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ചാ​ഴൂ​ർ ഡി​വി​ഷ​നി​ലെ​ സ്ഥാ​നാ​ർ​ഥി​യാ​ണ്. മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും ആ​ല​പ്പാ​ട് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റു​മാ​ണ്. നാ​രാ​യ​ണ​െൻറ മ​റ്റ് നാ​ലു മ​ക്ക​ളാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജ​നാ​ർ​ദ​ന​ൻ, മ​ല്ലി​ക, ര​മ​ണി എ​ന്നി​വ​രും സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​ണ്. പോ​രാ​ട്ട​രം​ഗ​ത്ത്​ നി​റ​ഞ്ഞു​നി​ന്ന നാ​രാ​യ​ണ​ൻ ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് മ​രി​ച്ച​ത്.

Tags:    
News Summary - Brothers four on the battlefield

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.