കൊണ്ടോട്ടി: പാലിയേറ്റിവ് കെയര്‍ നിലച്ചുപോകരുത് എന്ന ഉദ്ദേശ്യത്തോടെ പാലിയേറ്റിവ് ധനസമാഹാരണാർഥം ടി.വി. ഇബ്രാഹിം എം.എല്‍.എ കൺട്രോൾ റൂമിെൻറ നേതൃത്വത്തിൽ തുടങ്ങിയ 50 രൂപ ചലഞ്ചിെൻറ ഭാഗമായി എം.എൽ.എ ജനകീയ കലക്ഷൻ ബക്കറ്റുമായി നഗരത്തിലിറങ്ങി. 'താങ്ങുന്ന കൈകൾ തളരാതെ നോക്കാം' 50 രൂപ ചലഞ്ചിന് കൊച്ചുകുട്ടികൾ മുതൽ ഉദ്യോഗസ്ഥർ, തൊഴിലാളികൾ, കുടുംബശ്രീ യൂനിറ്റുകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ, വിദ്യാർഥകൾ, അധ്യാപകർ, സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ തുടങ്ങിയവരുടെ ഭാഗത്തുനിന്ന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പദ്ധതി ഈ മാസം 25 വരെ നടക്കും. പി.വി. അബ്ദുൽ വഹാബ് എം.പി, മുനിസിപ്പൽ ചെയർപേഴ്സൻ സി.ടി. സുഹ്റാബി, വൈസ് ചെയർമാൻ സനൂബ്, അശ്റഫ് മടാൻ, ശാദി മുസ്തഫ, അഭിന പുതിയറക്കൽ, കെ.പി. ഫിറോസ്, കോട്ടയിൽ ബീരാൻ കുട്ടി, മൈമൂന, ഹംസ, മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.