തിരുവനന്തപുരം: പ്രതിഷേധവും ആശങ്കയും കനത്തതോടെ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട അപേക്ഷകൾ ഐ.ബി.പി.എം.എസ് വഴി മാത്രമാക്കിയ നഗരകാര്യ ഡയറക്ടറുടെ ഉത്തരവ് ഒടുവിൽ തിരുത്തി. 2018ന് ശേഷമുള്ള അപേക്ഷകൾ ഐ.ബി.പി.എം.എസ് വഴിമാത്രവും അതിന് മുമ്പുള്ളവ മാന്വൽ രീതിയിലും നൽകിയാൽ മതിയെന്നാണ് തദ്ദേശസ്ഥാപനങ്ങൾ ഇറക്കിയ പുതുക്കിയ ഉത്തരവിൽ പറയുന്നത്.
കെട്ടിടനിർമാണ അനുമതി, പുതുക്കൽ, അനുമതി ദീർഘിപ്പിക്കൽ, ക്രമവത്കരണം, ഒക്യുപെൻസി തുടങ്ങി സേവനങ്ങൾ ഐ.ബി.പി.എം.എസ് സോഫ്റ്റ്വെയർ വഴി മാത്രേമ നൽകാവൂ എന്നാണ് നവംബർ 14ന് നഗരകാര്യ ഡയറക്ടർ ഉത്തരവിറക്കിയിരുന്നത്. ഇതിലാണ് ആശയക്കുഴപ്പവും പ്രതിഷേധവും കനത്തത്.
2018ന് ശേഷമാണ് തദ്ദേശസ്ഥാപനങ്ങൾ ഐ.ബി.പി.എം.എസ് വഴി അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയത്. അതിനാൽ പുതിയ അപേക്ഷകൾക്കും 2018ന് ശേഷമുള്ള പുതുക്കൽ, അനുമതി ദീർഘിപ്പിക്കൽ, ക്രമവത്കരണം, ഒക്യുപെൻസി തുടങ്ങിയ നടപടിക്രമങ്ങൾക്കും ഇത് തടസ്സമാവില്ല.
എന്നാൽ, അതിനുമുമ്പുള്ള കെട്ടിടങ്ങൾക്ക് പുതുക്കൽ, അനുമതി ദീർഘിപ്പിക്കൽ, ക്രമവത്കരണം, ഒക്യുപെൻസി തുടങ്ങിയ നടപടിക്രമങ്ങൾക്ക് ഇത് തിരിച്ചടിയാകും. കാരണം 2009 മുതൽ 2013 വരെ ബി.ബി.എം.എസ് സോഫ്റ്റ്വെയർ മുഖേനയും 2013 മുതൽ 18 വരെ സങ്കേതം വഴിയും ആണ് അപേക്ഷകൾ സ്വീകരിച്ചിരുന്നത്.
അപ്രകാരം അപേക്ഷ നൽകിയവർക്ക് പുതുക്കൽ, അനുമതി ദീർഘിപ്പിക്കൽ, ക്രമവത്കരണം, ഒക്യുപെൻസി തുടങ്ങിയ നടപടിക്രമങ്ങൾക്ക് ഐ.ബി.പി.എം.എസ് വഴി രേഖകൾ നൽകാൻ കഴിയില്ല.മുമ്പ് ഏത് സോഫ്റ്റ്വെയർ മുഖേനയാണോ അവർ അപേക്ഷിച്ചത് അതുവഴി മാത്രേമ പുതിയ അപേക്ഷ നൽകാനാവൂ.
കാരണം മുൻ അപേക്ഷകൾ അതിേല ഉണ്ടാകൂ. എന്നാൽ, പഴയ സോഫ്റ്റ്വെയറുകൾ ഒരിടത്തും ഇപ്പോഴില്ല. അങ്ങനെ വരുമ്പോൾ മാന്വൽ രീതി മാത്രേമ അവലംബിക്കാനാകൂ. അത് പറ്റില്ലെന്നാണ് നവംബർ 14 ന്‍റെ ഉത്തരവിൽ പറഞ്ഞിരുന്നത്. അതാണിപ്പോൾ തിരുത്തിയത്.
ഉത്തരവിലെ ആശയക്കുഴപ്പം ചൂണ്ടിക്കാട്ടി കേരള ബിൽഡിങ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറി മഹേഷ് കെ. പിള്ളയും സെക്രട്ടറി കവടിയാർ ഹരികുമാറും വകുപ്പ് മന്ത്രിക്കുൾപ്പെടെ നിവേദനങ്ങളും നൽകിയിരുന്നു. 2018ന് ശേഷം 84 മുനിസിപ്പാലിറ്റികളിലും അഞ്ച് കോർപറേഷനുകളിലും 3000 സ്‌ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾക്കുള്ള അനുമതി ഐ.ബി.പി.എം.എസിലൂടെയാണ് സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.