സുരക്ഷിത കവാടങ്ങൾ നിർബന്ധമാക്കി കെട്ടിട നിർമാണ ചട്ടം പരിഷ്​കരിക്കണം -മനുഷ്യാവകാശ കമീഷൻ

​െകാച്ചി: പൊതുജനങ്ങൾ യഥേഷ്​ടം വന്നുപോകുന്ന ബാങ്കുകൾ, സർക്കാർ ഓഫിസുകൾ, ഓഡിറ്റോറിയങ്ങൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവേശിക്കാനും പുറത്തിറങ്ങാനുമായി സുരക്ഷിത കവാടങ്ങൾ നിർബന്ധമാക്കി കെട്ടിട നിർമാണ ചട്ടങ്ങൾ പരിഷ്​കരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.

ഇക്കഴിഞ്ഞ ജൂൺ 15ന് പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിലെത്തിയ ബീന എന്ന വീട്ടമ്മ ചില്ലുവാതിൽ തകർന്ന് മരിക്കാനിടയായ സംഭവത്തിൽ കമീഷൻ സ്വമേധയാ രജിസ്​റ്റർ ചെയ്ത കേസിലാണ് അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക്കി​െൻറ ഉത്തരവ്.

സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് രജിസ്​റ്റർ ചെയ്ത 1274/2020 കേസി​െൻറ അന്വേഷണം കാലതാമസം കൂടാതെ പൂർത്തിയാക്കി തുടർനടപടി സ്വീകരിക്കണമെന്ന് കമീഷൻ ആലുവ റൂറൽ ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

കെട്ടിട നിർമാണ ചട്ടങ്ങൾ പരിഷ്​കരിക്കുമ്പോൾ നാഷണൽ ബിൽഡിംഗ് കോഡ് 2016 പ്രകാരം ജനങ്ങളെത്തുന്ന സ്ഥലങ്ങളിൽ സുരക്ഷിതമായ കട്ടികൂടിയ ഗ്ലാസുകൾ ഉപയോഗിക്കണമെന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്​റ്റാൻഡ്സി​െൻറ മാർഗനിർദേശങ്ങൾ പരിഗണിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമീഷൻ നിർദേശം നൽകിയത്. സുരക്ഷിതമല്ലാത്ത കനം കുറഞ്ഞ ഗ്ലാസാണ് ബാങ്കിൽ ഉപയോഗിച്ചിരുന്നതെന്ന് പെരുമ്പാവൂർ നഗരസഭ സെക്രട്ടറി കമീഷനെ അറിയിച്ചു. ഇത് അപകട കാരണമാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. സ്വമേധയാ രജിസ്​റ്റർ ചെയ്ത കേസിന് പുറമെ സബീർ തൊളിക്കുഴി, രാജു വാഴക്കാലാ, പി.കെ. രാജു, നൗഷാദ് തെക്കയിൽ, സേഫ്റ്റി ഫോറം ജനറൽ സെക്രട്ടറി തുടങ്ങിയവരും പരാതി നൽകിയിരുന്നു.

Tags:    
News Summary - Building rules should be amended to make safe gates mandatory - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.