തിരുവനന്തപുരം: പൊലീസ് സേനയിലെ വെടിയുണ്ട കാണാതായ സംഭവെത്ത കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. ഐ.ജി ശ്രീജി ത്തിൻെറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. നേരത്തെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നേതൃത്വ ത്തിൽ എസ്.എ.പി ക്യാമ്പിലെത്തി തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. വെടിയുണ്ട കാണാതായ സംഭവം ഗൗരവമുള്ളതായതിനാൻ അത് അന്വേഷിക്കാനുള്ള ചുമതല ഐ.ജി ശ്രീജിത്തിനെ ഏൽപ്പിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് എസ്‌പി നവാസാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
15 ഉദ്യോഗസ്ഥരാണ് ഐ.ജി ശ്രീജിത്തിൻെറ പ്രത്യേക സംഘത്തിൽ ഉൾപെടുന്നത്. ഇതിൽ എസ്.പിയും ഡിവൈ.എസ്.പിമാരും ഉൾപ്പെടെ 15 പേരുണ്ടാകും. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതലയെങ്കിലും മറ്റ് ജില്ലകളിൽ നിന്നുള്ളവരെയും ആവശ്യമെങ്കിൽ ഉൾപ്പെടുത്തും. 22 വർഷത്തെ ഏഴ് ഘട്ടമായി തിരിച്ചായിരിക്കും ഇവർ അന്വേഷണം നടത്തുക. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ക്രൈബ്രാഞ്ചിൻെറ തീരുമാനം.
പൊലീസിെൻറ 25 തോക്കുകൾ കാണാനില്ലെന്ന സി.എ.ജി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് വീണ്ടും പരിശോധന നടത്തിയത്. നേരേത്ത നടത്തിയ പരിശോധനയിലും തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. മണിപ്പൂരിലുള്ള തോക്കുകൾ വിഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെയൂം വാട്സ്ആപ് സംവിധാനത്തിലൂടെയും എ.ഡി.ജി.പി പരിശോധിച്ചു. വിവിധ ക്യാമ്പുകളിലേക്ക് കൊണ്ടുപോയ തോക്കുകൾ പരിശോധനക്കായി തിങ്കളാഴ്ച പുലർച്ച എസ്.എ.പി ആസ്ഥാനത്ത് എത്തിച്ചിരുന്നു. ഈ തോക്കുകളുടെ ബോഡി നമ്പറും രേഖയിലെ നമ്പറും ഒത്തുനോക്കിയായിരുന്നു പരിശോധന. എല്ലാം എസ്.എ.പിയിലെ തോക്ക് തന്നെയെന്ന് സ്ഥിരീകരിച്ചാണ് സംഘം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.