മട്ടാഞ്ചേരി: ഗുജറാത്തി റോഡിലെ പൂട്ടിക്കിടന്നിരുന്ന സീലൈൻ ഹോട്ടലിൽനിന്ന് 14 ടി.വികളും പൈപ്പ് ഫിറ്റിങ് ഉപകരണങ്ങളും മോഷ്ടിച്ച കേസിൽ രണ്ടുപേർകൂടി മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി സീലാട്ട് ലെയിനിൽ നാസിം (24), ഫോർട്ട്കൊച്ചി പുല്ല് പാലം റോഡിൽ അർഷാദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേസിൽ പുതിയ റോഡ് സ്വദേശി തലയോലപ്പറമ്പിൽ താമസിക്കുന്ന തൗഫീഖ് (29), തോപ്പുംപടി ചെമ്മീൻസിനുസമീപം അഖിൽ ഉസാം (31), മട്ടാഞ്ചേരി ചുള്ളിക്കൽ അൽത്താഫ് (26), കരിപ്പാലത്ത് അബ്ദുൽ അഷ്കർ (25), ലോബോ ജങ്ഷനിൽ നബീൽ (34), പെട്ടിക്കാരൻപറമ്പിൽ സനീർ (28) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ തൃതീപ് ചന്ദ്രൻ, എസ്.ഐമാരായ ജിമ്മി ജോസ്, ശിവൻകുട്ടി, മധുസൂദനൻ, എ.എസ്.ഐ ഷീബ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എഡ്വിൻ റോസ്, സിവിൽ പൊലീസ് ഓഫിസർമാരായ ബേബി ലാൽ, വിനോദ്, മേരി ജാക്വിലിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹോട്ടൽ ജപ്തി നടപടിയെത്തുടർന്ന് പൂട്ടിക്കിടന്ന സമയത്താണ് മോഷണം. ബാധ്യത തീർത്ത് ഹോട്ടൽ കൈമാറുന്ന വേളയിലാണ് മോഷണ വിവരം അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.