കൊച്ചി: എറണാകുളം നോർത്ത് മാരിയമ്മൻ കോവിലിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കഴിഞ്ഞദിവസം രാത്രി കോവിലിൽ അതിക്രമിച്ചുകയറി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ ഇടുക്കി ഏലപ്പാറ കവക്കാല എസ്റ്റേറ്റിൽ ചാമക്കാലയിൽ സുധിഷ്(28) നെയാണ് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഭണ്ഡാരത്തിൽ നിന്ന് ഏകദേശം 10000 രുപ നഷ്ടമായതായി പൊലീസ് പറഞ്ഞു.
ക്ഷേത്രത്തിലെ പൂജാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ റഫീക്ക് , സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽ കുമാർ, നിധിൻ, പ്രവീൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.