ബസ്​ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കായംകുളം: ദേശീയപാതയിൽ മാളിയേക്കൽ ജങ്​ഷന് സമീപം കെ.എസ്​.ആർ.ടി.സി ബസ്​ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കുമാരപുരം താമല്ലാക്കൽ തെക്ക് തോട്ടുകടവിൽ അഖിലാണ് (മോനുക്കുട്ടൻ-19) മരിച്ചത്. കരീലക്കുളങ്ങര സ്​പിന്നിങ്​ മില്ലിലെ ഇലക്ട്രീഷ്യനായിരുന്നു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. ബസ്​ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ലളിതാംബിക. സഹോദരി: ഭവ്യ.

Tags:    
News Summary - Bus and Bike Accident - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.