നിരക്ക് വര്‍ധനക്ക് ബസുടമകള്‍ സമരത്തിലേക്ക്

തൃശൂര്‍: പെട്രോള്‍, ഡീസല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി തിങ്കളാഴ്ച ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അനുകൂല സാഹചര്യം ഉണ്ടായില്ളെങ്കില്‍ സമരപരിപാടികളിലേക്ക് കടക്കുമെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ്, ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.എസ്. പ്രേംകുമാര്‍, ജനറല്‍ സെക്രട്ടറി ആന്‍േറാ ഫ്രാന്‍സിസ് എന്നിവര്‍ അറിയിച്ചു.

മൂന്നുവര്‍ഷം മുമ്പാണ് നിരക്ക് കൂട്ടിയത്. ഇന്ധന വിലവര്‍ധനക്ക് പുറമെ നോട്ട് പ്രതിസന്ധിയും വ്യവസായത്തെ ബാധിച്ചു. നോട്ട് പ്രതിസന്ധി മൂലം ഒരുമാസത്തിനിടെ യാത്രക്കാരുടെ എണ്ണം  40 ശതമാനം കുറഞ്ഞു. ചാര്‍ജ് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ല. മിനിമം നിരക്ക് ഒമ്പതും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് അഞ്ചും രൂപയാക്കണം. ബസ് വ്യവസായം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു.

 

Tags:    
News Summary - bus strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.