തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ആറിന് അവസാനിക്കും. വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ 10ന് തുടങ്ങും.
തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ- പത്തനംതിട്ട: കലഞ്ഞൂർ-പല്ലൂർ, ആലപ്പുഴ: മുട്ടാർ-നാലുതോട്, കോട്ടയം: എലിക്കുളം-ഇളങ്ങുളം, എറണാകുളം: വേങ്ങൂർ-ചൂരത്തോട്, വാരപ്പെട്ടി- കോഴിപ്പിള്ളി സൗത്ത്, മാറാടി- നോർത്ത് മാറാടി, പിറവം-കരക്കോട്, മലപ്പുറം: ചെറുകാവ്- ചേവായൂർ, വണ്ടൂർ-മുടപ്പിലാശ്ശേരി, തലക്കാട്-പാറശ്ശേരി വെസ്റ്റ്, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത്- വഴിക്കടവ്, കോഴിക്കോട്: വളയം-കല്ലുനിര, കണ്ണൂർ: ആറളം-വീർപ്പാട്. തിരുവനന്തപുരം: നെടുമങ്ങാട്- പതിനാറാംകല്ല്, വയനാട്-സുൽത്താൻ ബത്തേരി-പഴേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.