തിരുവനന്തപുരം: ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റൊരു വഴി കാണിച്ചു തരാൻ കീഴാറ്റൂർ സമരക്കാർക്ക് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ വി.ഡി സതീശെൻറ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
സമരം സംസ്ഥാനത്തിെൻറ സ്വാഭാവിക വികസനത്തിന് തടസമാണ്. അനാവശ്യ എതിർപ്പുകൾക്ക് വഴങ്ങി വികസത്തിന് തടയിടാൻ സാധ്യമല്ല. ദേശീയപാതാ വികസനത്തിന് പ്രധാന രാഷ്ട്രീയ പാർട്ടികൾ എതിരല്ല. എന്നാൽ കീഴാറ്റൂരിലെ ചിലർക്ക് ഇത് മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.