തിരുവനന്തപുരം: പൊലീസ് ക്രമക്കേടിനെ കുറിച്ചുള്ള സി.എ.ജി റിപ്പോർട്ടും അതിനെ തുടർന് ന് പൊലീസ് ആസ്ഥാനത്ത് നിന്നും രേഖകൾ ചോർന്നതും അന്വേഷിക്കാൻ സർക്കാർ തീരുമാനം. ആ ഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാകും അന്വേഷിക്കുക. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. സി.എ.ജി റിപ്പോർട്ട് ചോർന്നതിൽ ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു.
സി.എ.ജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുമ്പ് വിവരങ്ങള്‍ പ്രതിപക്ഷത്തിന് ചോർന്നുകിട്ടിയെന്നായിരുന്നു സർക്കാറിെൻറ ആക്ഷേപം. അതിനുശേഷം പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന പല ഇടപാടുകളുടേയും രേഖകളും പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്ത് തന്നെ രഹസ്യമായ അന്വേഷണവും നടന്നിരുന്നു. ചില ഉന്നത ഉദ്യോഗസ്ഥരാണ് രേഖകള്‍ ചോർത്തിയതിന് പിന്നിലെന്ന സംശയത്തിലാണ് സർക്കാറും ഡി.ജി.പിയും. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി നൽകിയ പരാതിയും ഡി.ജി.പി ലോക്നാഥ് ബെഹ്റ ആഭ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്ത മുഖേന മുഖ്യമന്ത്രിക്ക് നൽകിയിരുന്നു.
ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ പൊലീസിെൻറ സഹായത്തോടെയാണ് അന്വേഷണം. രേഖകളുടെ ചോർച്ച അന്വേഷിക്കുന്നതിെൻറ ഭാഗമായി സംശയിക്കുന്നവരുടെ ഫോണ്‍ വിവരങ്ങള്‍പോലും സംഘത്തിന് പരിശോധിക്കാനാകും. ഔദ്യോഗിക രഹസ്യങ്ങള്‍ ചോർന്നിട്ടുണ്ടെങ്കിൽ കേസെടുക്കാനാണ് സർക്കാറിെൻറ നീക്കം. പൊലീസിലെ ക്രമക്കേടിലെ സി.എ.ജിയിൽ ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണം മാത്രമാണ് ഇതുവരെ നടന്നത്. സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യങ്ങൾ തള്ളിയതിന് പിന്നാലെയാണ് റിപ്പോർട്ട് ചോർച്ചയിൽ അന്വേഷണം.പൊലീസിനെതിരെ കടുത്ത പരാമര്‍ശങ്ങളുള്ളതായിരുന്നു സി.എ.ജി റിപ്പോര്‍ട്ട്. സി.എ.ജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുന്നതിെൻറ തലേദിവസം പ്രതിപക്ഷ എം.എൽ.എയായ പി.ടി. തോമസ് റിപ്പോർട്ടിൽ പറയുന്ന ചില കാര്യങ്ങൾ ആരോപണമായി നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇതാണ് റിപ്പോർട്ട് ചോർന്നെന്ന നിഗമനത്തിലെത്താൻ സർക്കാറിനെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.